Sunday May 28, 2017
Latest Updates

മമ്മൂട്ടിയും മകന്‍ ദുല്‍ഖറും സഹോദരങ്ങളുടെ വേഷങ്ങളില്‍

മമ്മൂട്ടിയും മകന്‍ ദുല്‍ഖറും സഹോദരങ്ങളുടെ വേഷങ്ങളില്‍

മമ്മൂട്ടിയും മകന്‍ ദുല്‍ഖറും സഹോദരങ്ങളുടെ വേഷങ്ങളില്‍. തമിഴിലെ വിഖ്യാത സംവിധായകനായ ലിംഗുസ്വാമിയുടെ ചിത്രത്തിലാകും മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുക. മലയാളത്തിലും തമിഴിലും ഒരുപോലെ നിര്‍മ്മിക്കാനിരിക്കുന്ന ചിത്രത്തില്‍ സഹോദരങ്ങളായാണ് ഇരുവരും എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയുടെ ദുല്‍ഖറിന്റെയും ഡേറ്റുകള്‍ ചിത്രത്തിനായി വാങ്ങിയതായും സൂചനയുണ്ട്. ദുല്‍ഖറിന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് കണ്ട് ഇഷ്ടപ്പെട്ടാണ് അച്ഛനെയും മകനെയും വെച്ച് ഒരു ചിത്രമെടുക്കാന്‍ ലിംഗുസ്വാമി താല്‍പ്പര്യമെടുത്തത്.

നിലവിലുള്ള പ്രോജക്ടുകള്‍ക്ക് ശേഷമായിരിക്കും ഈ ചിത്രമെന്ന് ലിംഗുസ്വാമി തന്നെ വെളിപ്പെടുത്തുകയുണ്ടായി. മലയാളത്തില്‍ പ്രദര്‍ശന വിജയം നേടിയ അണ്ണന്‍ തമ്പിയുടെ ആശയം അധിഷ്ഠിതമാക്കിയാണ് പുതിയ ചിത്രമൊരുക്കുന്നത്.

Scroll To Top