Tuesday February 28, 2017
Latest Updates

മന്നാഡെ ആശുപത്രിയില്‍

മന്നാഡെ ആശുപത്രിയില്‍

ബാംഗ്ലൂർ : പ്രമുഖ ഗായകന്‍ മന്നാഡെ വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കിഡ്‌നി തകരാറുമാണ് മന്നാഡെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഇടയാക്കിയത്.
കഴിഞ്ഞ ആഴ്ചയിലും ഇതേ അസുഖ കാരണങ്ങളാല്‍ തന്നെ മന്നാഡെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. മെയ് മാസം വരെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കരള്‍ സംബന്ധമായ അസുഖങ്ങളും മന്നാഡെയെ കിടപ്പിലാക്കിയിരുന്നു. എന്നാല്‍ പിന്നീട് രോഗ മുക്തനായ അദ്ദേഹം വിശ്രമത്തിലായിരുന്നു.
മന്നാഡെയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഡയാലിസിസിനു വിധേയമാക്കിയതായും ആശുപത്രി അറിയിച്ചു.
1943ല്‍ ‘തമന്ന’ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്കു കടന്നുവന്ന മന്നാഡെ ഏകദേശം 3,500ഓളം പാട്ടുകള്‍ പാടിയിട്ടുണ്ട്. ഹിന്ദി, മറാത്തി, മലയാളം, ഗുജറാത്തി, കന്നഡ, ആസാമീസ് തുടങ്ങി അനവധി ഭാഷകളിലും അദ്ദേഹത്തിന്റെ ശബ്ദമാധുരി പകര്‍ന്നു നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.
എത്രയും പെട്ടെന്ന് അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് മടങ്ങി വരട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് സിനിമാലോകം.

Scroll To Top