Monday November 20, 2017
Latest Updates

മന്ത്രി തോമസ് ചാണ്ടി പുറത്തേയ്ക്ക്,രാജി ഉപാധിയോടെ 

മന്ത്രി തോമസ് ചാണ്ടി പുറത്തേയ്ക്ക്,രാജി ഉപാധിയോടെ 

തിരുവനന്തപുരം: ഭൂമി കയ്യേറ്റ കേസില്‍ ഒടുവില്‍ മന്ത്രി തോമസ് ചാണ്ടി വഴങ്ങി. താന്‍ രാജി വെയ്ക്കാന്‍ തയാറാണെന്ന് തോമസ് ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ചാണ്ടി രാജിസന്നദ്ധത അറിയിച്ചത്. ഉപാധികളോടെ രാജിവെക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്.
ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധിയുണ്ടായാല്‍ തിരിച്ച് വരാന്‍ അവസരം നല്‍കണമെന്നാണ് ചാണ്ടിയുടെ ഉപാധി. രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ സാഹചര്യത്തിന്റെ ഗൗരവം പിണറായി അദ്ദേഹത്തെ അറിയിച്ചു. ആ ഘട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന പാര്‍ട്ടി നേതാവ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ ഒരുമണിക്കൂര്‍ സാവകാശം ചോദിച്ചു.

മുഖ്യമന്ത്രി അത് അംഗീകരിച്ചു. അവസാനമായി മന്ത്രിസഭാ യോഗത്തില്‍ കൂടി പങ്കെടുക്കാനുള്ള ആഗ്രഹം ചാണ്ടി അറിയിച്ചു. സിപിഐ മന്ത്രിമാരുടെ എതിര്‍പ്പ് അവഗണിച്ച് ചാണ്ടിക്ക് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കി. എല്‍ഡിഎഫിലെ പ്രതിസന്ധി കൂടി കണക്കിലെടുത്ത് ഒടുവില്‍ ചാണ്ടി വഴങ്ങി.താന്‍ മാറി നില്‍ക്കാമെന്ന് മന്ത്രിസഭാ യോഗത്തില്‍ തന്നെ തോമസ് ചാണ്ടി പ്രഖ്യാപിക്കുകയായിരുന്നു.

Scroll To Top