Sunday August 20, 2017
Latest Updates

മന്ത്രിസഭാ രൂപീകരണം ;ചിലര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്ന് ലിയോ വരദ്കര്‍

മന്ത്രിസഭാ രൂപീകരണം ;ചിലര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്ന് ലിയോ വരദ്കര്‍

ഡബ്ലിന്‍ :തന്റെ മന്ത്രിസഭാ രൂപീകരണം ആശകളെക്കാള്‍ കൂടുതല്‍ നിരാശയ്ക്കു വഴിതെഴിക്കുന്നതാവുമെന്ന് പുതിയ ഫിനഗേല്‍ നേതാവ് ലിയോ വരദ്കര്‍.രാജ്യത്തിന് സംഭാവന ചെയ്യാനുള്ള കഴിവിനെ ആസ്പദമാക്കി മാത്രമായിരിക്കും താന്‍ അംഗങ്ങളെ തിരഞ്ഞെടുക്കുകയെന്ന് വരദ്കര്‍ വെളിപ്പെടുത്തി.വിശ്വാസ്യതയും പ്രാദേശികതയും ലിംഗ തുല്യതയുമെല്ലാം ‘തിരഞ്ഞെടുപ്പില്‍’ സ്വാധീനിക്കും.ലിയോ വരദ്കറെ ബുധനാഴ്ച പ്രധാനമന്ത്രിയായി ഡെയില്‍ തിരഞ്ഞെടുക്കും.
ചില വകുപ്പുകളെ രാജ്യത്തിനു ഗുണകരമായ നിലയില്‍ പുനസ്സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായി വരദ്കര്‍ പറഞ്ഞു.ഫിയന്നഫെയിലും സ്വതന്ത്രരുമായുള്ള കൂടിക്കാഴ്ചകള്‍ ഫലപ്രദമായിരുന്നുവെന്നു വരദ്കര്‍ പറഞ്ഞു.ഞങ്ങള്‍ നല്ല സുഹൃത്തുക്കളാകനല്ല ,മെച്ചപ്പെട്ട പ്രവൃത്തി പങ്കാളികളാകാനാണ് പോകുന്നതെന്നു ഫിയന്ന ഫെയില്‍ നേതാവ് മൈക്കിള്‍ മാര്‍ടിനുമായുള്ള കൂടിക്കാഴ്ചയില്‍ ഇദ്ദേഹം പറഞ്ഞു.സ്വതന്ത്ര ടിഡി മൈക്കിള്‍ ലൗറിയും എണ്‍ഡകെന്നിയുമായി ഏതെങ്കിലും വിധ ധാരണയുണ്ടാക്കിയിട്ടുണ്ടോയെന്ന് തനിക്കറിയില്ല.ലൗറിയുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും വരദ്കര്‍ പറഞ്ഞു.
ഫിയന്ന ഫെയില്‍ വോട്ടെടുപ്പില്‍ നിന്നും മാറി നിന്നാലും തനിക്ക് ആവശ്യമായ ഭൂരിപക്ഷം ലഭിക്കുമെന്നും വരദ്കര്‍ പറഞ്ഞു. സ്വതന്ത്ര സഖ്യവും മന്ത്രിമാരായ കാഥറിന്‍ സാപ്പോണും ഡെനീസ് നൗടനും തനിക്ക് വോട്ടുചെയ്യുമെന്നും വരദ്കര്‍ പറഞ്ഞു.ഇബ്രാഹിം ഹാലവ കേസിനോട് പുതിയ സമീപനമായിരിക്കും സ്വീകരിക്കുക.ഉല്‍പ്പാദനപരമായ സമീപനമായിരിക്കുമുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കരട് റിപോര്‍ടിനെ സ്വാഗതം ചെയ്യുന്നതായി വരദ്കര്‍ പറഞ്ഞു.അതിനു മന്ത്രിസഭയുടെ പിന്തുണ കിട്ടുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.യുകെ തിരഞ്ഞെടുപ്പ് വിജയിയുമായി നാളെ ബന്ധപ്പെട്ട് ബ്രക്സിറ്റിന്മേലുള്ള അയര്‍ലണ്ട് കാഴ്ചപ്പാടുകള്‍ ശക്തിപ്പെടുത്തുമെന്നും വരദ്കര്‍ പറഞ്ഞു.

Scroll To Top