Friday November 24, 2017
Latest Updates

മന്ത്രിസഭാ രൂപീകരണം:ചര്‍ച്ചകള്‍ തുടരുന്നു: ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡിനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

മന്ത്രിസഭാ രൂപീകരണം:ചര്‍ച്ചകള്‍ തുടരുന്നു: ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡിനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

ഡബ്ലിന്‍ :നേതൃ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട തന്റെ എതിരാളി സൈമണ്‍ കോവ്നെയെ ഉപപ്രധാനമന്ത്രിയാക്കിയുള്ള തന്ത്രപധാനമായ നീക്കത്തിനു ഫിനഗെല്‍ നേതാവ് ലിയോ വരദ്കര്‍ തയ്യാറെടുക്കുന്നതായി റിപോര്‍ട്.പാര്‍ടിയിലെ വിടവ് വിളക്കിച്ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മന്ത്രിസഭാ പുനസ്സംഘടനയുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.വരദ്കര്‍ ശനിയാഴ്ച കോവ്നെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.വരദ്കര്‍ ജയിച്ചാലും താന്‍ ഭവനമന്ത്രി പദത്തില്‍ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കോവ്നെ പറഞ്ഞിരുന്നു.

കോവ്നെയെ ഉപപ്രധാനമന്ത്രിയാക്കുന്ന പക്ഷം ഇപ്പോള്‍ ആ പദവി വഹിക്കുന്ന ഫ്രാന്‍സസ് ഫിട്സ് ജറാള്‍ഡിനെ ദോഷമുണ്ടാകും.ഇവരെ വിദ്യാഭ്യാസ മന്ത്രിയാക്കുമെന്നും വാര്‍ത്തയുണ്ട്.അങ്ങനെ വന്നാല്‍ വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന് മറ്റൊരു ലാവണം കണ്ടെത്തേണ്ടി വരും.ഇദ്ദേഹത്തെ പ്രമോഷനോടെ ധനവകുപ്പിലെത്തിക്കാനാണ് ആലോചന.നീതിന്യായ വകുപ്പിനെ ആഭ്യന്തര വകുപ്പാക്കി വേര്‍തിരിക്കാനും വരദ്കര്‍ ആലോചിക്കുന്നു.

തൊഴില്‍ മന്ത്രി മേരി മിച്ചല്‍ ഒ കോണോറെ തല്‍സ്ഥാനത്തുനിന്നു നീക്കി പകരം സാമൂഹിക സുരക്ഷയോ വിദ്യാഭ്യാസ വകുപ്പോ നല്‍കിയേക്കുമെന്നു അറിയുന്നു.തൊഴില്‍ മന്ത്രിയായി വരദ്കറുടെ ഇലക്ഷന്‍ കാംപെയിന്‍ മാനേജരും ജൂനിയര്‍ ധന മന്ത്രിയുമായ ഇയോന്‍ മര്‍ഫിയെ നിയോഗിച്ചേക്കും.സിയാന്‍ കെയ്ന്‍,മൈക്കിള്‍ റിംഗ്,ജോ മക് ഗുക്ക് എന്നൂ ജൂനിയര്‍ മന്ത്രിമാര്‍ക്ക് സീനിയര്‍ മന്ത്രി പദവി നല്‍കുമെന്നു സൂചനയുണ്ട്.മന്ത്രിസഭയിലെ പടിഞ്ഞാറന്‍ പ്രാതിനിധ്യം കൂടുതല്‍ ഉറപ്പിക്കാനാണിതെന്നാണ് കരുതുന്നത്.

കടുത്ത വരദ്കര്‍ അനുകൂലികളായ ജിം ഡാലി,മൈക്കിള്‍ ഡി ആര്‍സി,ബ്രണ്ടന്‍ ഗ്രീഫിന്‍,പാറ്റ് ഡീറിംഗ്,ജോണ്‍ പോള്‍ ഫെലന്‍,ചീഫ് വിപ്പ് റജീന ഡോഹര്‍ട്ടി എന്നിവര്‍ക്ക് മന്ത്രിസഭയില്‍ ഇടമൊരുക്കും. അതുണ്ടായാല്‍ നിലവിലുള്ള ആറ് ജൂനിയര്‍ മന്ത്രിമാരുടെ കസേര തെറിക്കും.ജോസഫാ മഡിഗാന്‍,നോയല്‍ റോക്ക് എന്നിവര്‍ക്കും മുന്തിയ പരിഗണന മന്ത്രിസഭയിലുണ്ടാകുമെന്നാണ് കരുതുന്നത്.ഉന്നത നേതാക്കളുടെ പിന്തുണ അരക്കിട്ടുറപ്പിക്കാന്‍ പുതി ടിഡിമാര്‍ക്കുള്ള പരിഗണന വൈകിപ്പിക്കുമെന്നും സചനയുണ്ട്.

Scroll To Top