Monday February 20, 2017
Latest Updates

മന്ത്രിസഭാ പുനസംഘടനയില്‍ ലിയോ വരദ്കര്‍ പരിസ്ഥിതി മന്ത്രി ആയേക്കും

മന്ത്രിസഭാ പുനസംഘടനയില്‍ ലിയോ വരദ്കര്‍ പരിസ്ഥിതി മന്ത്രി ആയേക്കും

ഡബ്ലിന്‍: ഉടന്‍ നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയില്‍ ലിയോ വരദ്കര്‍ പരിസ്ഥിതി മന്ത്രി ആയേക്കും. പരിസ്ഥിതി മന്ത്രി ഫില്‍ ഹോഗന്‍ യൂറോപ്യന്‍ കമ്മീഷണറാകാന്‍ സാധ്യത തെളിഞ്ഞതോടെയാണ് വരദ്കര്‍ പരിസ്ഥിതി വകുപ്പിലേക്ക് മാറ്റത്തിന് ശ്രമിക്കുന്നത്. നിലവില്‍ ഗതാഗത മന്ത്രിയാണ് ലിയോ വരദ്കര്‍. പരിസ്ഥിതി വകുപ്പിന് പുറമേ തനിക്ക് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യാനും
താല്‍പ്പര്യമുണ്ടെന്ന് വരദ്കര്‍ പറഞ്ഞു.

എന്നാല്‍ ആരോഗ്യ വകുപ്പ് സ്വന്തമാക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത വരദ്കര്‍ നിഷേധിച്ചു. ആരോഗ്യമന്ത്രി ജെയിംസ് റെലിയോട് തനിക്ക് ബഹുമാനവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പുമുണ്ട്. അതുകൊണ്ട് തന്നെ ജെയിംസ് റെലിയെ ഊഹാപോഹങ്ങളിലേക്ക് വലിച്ചിഴക്കാന്‍ താല്‍പ്പര്യമില്ലെന്ന് വരദ്കര്‍ പറഞ്ഞു. അതേസമയം ആരോഗ്യ വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്യാന്‍ തനിക്ക് അനുഭവ
പരിചയമുണ്ടെന്നും വരദ്കര്‍ കൂട്ടിച്ചേര്‍ത്തു. തന്നോട് ആവശ്യപ്പെടുന്ന ഏത് വകുപ്പും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും വരദ്കര്‍ പറഞ്ഞു.

Scroll To Top