Friday May 26, 2017
Latest Updates

മന്ത്രിസഭാ പുനഃസംഘടനയ്ക്ക്‌ ഹൈക്കമാന്‍ഡ് അനുമതി; അനൂപ് ജേക്കബിന്റെ മന്ത്രിസ്ഥാനം തെറിച്ചേക്കും

മന്ത്രിസഭാ പുനഃസംഘടനയ്ക്ക്‌ ഹൈക്കമാന്‍ഡ് അനുമതി; അനൂപ് ജേക്കബിന്റെ മന്ത്രിസ്ഥാനം തെറിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നല്കിയതായി സൂചന. ഇന്നലെ ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി കേന്ദ്രമന്ത്രി എകെ ആന്റണിയുമായും മറ്റ് മുതിര്‍ന്ന നേതാക്കളുമായും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. കേരളത്തില്‍ നിന്നുള്ള മറ്റ് നേതാക്കളായ കെവി തോമസ്, വയലാര്‍ രവി എന്നിവരുമായും ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. പാര്‍ട്ടിയിലും യുഡിഎഫിലും ചര്‍ച്ച നടത്തിയ ശേഷമേ പുനഃസംഘടന സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ഗണേഷ് കുമാറിനെ തിരികെ മന്ത്രിസഭയില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. അതിനിടെ പുനഃസംഘടനയില്‍ അനൂപ് ജേക്കബിന് മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന് സൂചനയുണ്ട്. കേരള കോണ്‍ഗ്രസ് ജേക്കബ് പ്രതിനിധിയായ അനൂപ് ജേക്കബിന്റെ പ്രവര്‍ത്തനം പോര എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്.

ഒരു എംഎല്‍എ മാത്രമുള്ള പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടതില്ല എന്ന തീരുമാനമാണ് ഉമ്മന്‍ചാണ്ടി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. അനൂപ് ജേക്കബിനെ പുറത്താക്കാനും ഗണേഷ് കുമാറിനെ തിരികെ കൊണ്ടുവരാതിരിക്കാനും ഈ തന്ത്രം മുഖ്യമന്ത്രിക്ക് സഹായകമാകും. കൂടാതെ ഇപ്പോള്‍ മന്ത്രിസഭയില്‍ മേധാവിത്വമുള്ള ഐ ഗ്രൂപ്പ് മന്ത്രിമാരുടെ പ്രാധാന്യം കുറയ്ക്കാനും ഉമ്മന്‍ചാണ്ടി ലക്ഷ്യമിടുന്നു.

Scroll To Top