Sunday September 24, 2017
Latest Updates

മന്ത്രിസഭാ പുനഃസംഘടന വൈകും; ഗണേഷിന്റെ മന്ത്രിസ്ഥാനം അനിശ്ചിതത്വത്തില്‍

മന്ത്രിസഭാ പുനഃസംഘടന വൈകും; ഗണേഷിന്റെ മന്ത്രിസ്ഥാനം അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന വൈകുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയെങ്കിലും ജൂണ്‍ 9 ന് നിയമസഭ സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ലെന്നാണ് തലസ്ഥാനത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നിയമസഭ സമ്മേളനം തുടങ്ങിക്കഴിഞ്ഞാല്‍ സമ്മേളനം തീരുന്നതിന് മുമ്പ് പുനഃസംഘടന ഉണ്ടാകില്ല.

മന്ത്രിസഭയില്‍ ആരെയൊക്കെ നിലനിര്‍ത്തും ആരൊക്കെ പുറത്ത് പോകും  എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെയും സൂചന നല്‍കിയിട്ടില്ല. രമേശ് ചെന്നിത്തല കൂടി മന്ത്രിസഭയില്‍ വന്നതോടെ ഐ ഗ്രൂപ്പ് മന്ത്രിമാര്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചു. ഇത് തിരിച്ച് പിടിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചേക്കുമെന്ന് സൂചനയുണ്ട്. സിഎന്‍ ബാലകൃഷ്ണനും, അനൂപ് ജേക്കബും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

അതിനിടെ കേരള കോണ്‍ഗ്രസ് ബി പ്രതിനിധി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തുലാസിലായിരിക്കുകയാണ്. നേരത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാല്‍ ഗണേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഗണേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സരിതയുടെ കത്ത് പുറത്ത് വിടുമെന്ന് ആര്‍ ബാലകൃഷ്ണ പിള്ള ഭീഷണി മുഴക്കിയതോടെ ഭീഷണിക്ക് വഴങ്ങേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

Scroll To Top