Sunday January 22, 2017
Latest Updates

മന്ത്രിസഭാ പുനഃസംഘടന വേണ്ട; ചെന്നിത്തല ഡല്‍ഹിക്ക്

മന്ത്രിസഭാ പുനഃസംഘടന വേണ്ട; ചെന്നിത്തല ഡല്‍ഹിക്ക്

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന വേണ്ടെന്ന നിലപാടുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിക്ക്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ പുനഃസംഘടന നീക്കം സജീവമാക്കിയിരിക്കെയാണ് നേര്‍ വിപരീത നിലപാടുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിക്ക് തിരിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയെയും കണ്ടു രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെടും. ഐ ഗ്രൂപ്പിന്റെ ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡ് നേതൃത്വത്തെ കണ്ട മന്ത്രിസഭാ പുനഃസംഘടനയ്ക്ക് അനുമതി വാങ്ങിയത്. തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മന്ത്രിസഭയില്‍ ഐ ഗ്രൂപ്പ് മന്ത്രിമാര്‍ക്കാണ് ആധിപത്യം. പുനഃസംഘടനയിലൂടെ ഐ ഗ്രൂപ്പ് മന്ത്രിമാരുടെ  അപ്രമാദിത്വം കുറയ്ക്കുക എന്ന ലക്ഷ്യവും ഉമ്മന്‍ചാണ്ടിക്കുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ ഈ നീക്കങ്ങള്‍ക്ക് തടയിടാനാണ് ചെന്നിത്തല ഇന്ന് ഡല്‍ഹിക്ക് തിരിച്ചത്. ചെന്നിത്തല നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും കേരളത്തിലെ പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന് പുനഃസംഘടനയുമായി യോജിപ്പില്ലെന്ന് ചെന്നിത്തല ഹൈക്കമാന്‍ഡ് നേതൃത്വത്തെ അറിയിക്കും. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെയാണ് ഉമ്മന്‍ചാണ്ടി പുനഃസംഘടന നീക്കം നടത്തുന്നതെന്നും ചെന്നിത്തല കേന്ദ്ര നേതാക്കളെ അറിയിക്കും.

Scroll To Top