Saturday September 23, 2017
Latest Updates

മന്ത്രിയെ വിമര്‍ശിച്ചതിന് സ്ഥലം മാറ്റിയ അധ്യാപികയ്‌ക്കെതിരായ നടപടി റദ്ദാക്കില്ല

മന്ത്രിയെ വിമര്‍ശിച്ചതിന് സ്ഥലം മാറ്റിയ അധ്യാപികയ്‌ക്കെതിരായ നടപടി റദ്ദാക്കില്ല

തിരുവനന്തപുരം: മന്ത്രിയെ വിമര്‍ശിച്ചു എന്നാരോപിച്ച് സ്ഥലം മാറ്റിയ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക കെ.കെ. ഊര്‍മിളാ ദേവി സ്ഥലം മാറ്റത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി. നടപടിയെ ചോദ്യം ചെയ്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലാണ് ഊര്‍മിള ദേവി ഹര്‍ജി സമര്‍പ്പിച്ചത്. മന്ത്രി അബ്ദുറബ്ബ് സ്‌കൂളിലെ ഒരു ചടങ്ങില്‍ പങ്കെടുത്താന്‍ വൈകി എത്തിയതിനെ പൊതുവേദിയില്‍ വിമര്‍ശിച്ചു എന്നാരോപിച്ചാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചത്.

സ്ഥലം മാറ്റിയ അധ്യാപികക്ക് പകരം മറ്റൊരു അധ്യാപിക ചുമതലയേറ്റെടുത്തുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് സ്ഥലംമാറ്റിയതെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. അതിനാല്‍ അടിയന്തിരമായി സ്‌റ്റേ അനുവദിക്കേണ്ട സാഹചര്യമില്‌ളെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

അടുത്ത വെള്ളിയാഴ്ചയ്ക്കകം ഫയലുകള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. അന്ന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ഫെയ്‌സ്ബുക്കിലൂടെ രംഗത്ത് വന്നു. പരിപാടിയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അധ്യാപകരായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ കുറവായിരുന്നെന്നും അബ്ദുറബ്ബ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ന്യായീകരിക്കുന്നു.

Scroll To Top