Tuesday January 17, 2017
Latest Updates

മന്ത്രിയെ തടഞ്ഞ സംഭവത്തില്‍ ജോയിസ് ജോര്‍ജ് എംപിക്കെതിരെ കേസെടുത്തു

മന്ത്രിയെ തടഞ്ഞ സംഭവത്തില്‍ ജോയിസ് ജോര്‍ജ് എംപിക്കെതിരെ കേസെടുത്തു

ഇടുക്കി: ഇടുക്കിയിലെ മാമലക്കണ്ടത്ത് വനം വകുപ്പ് കലുങ്ക് പൊളിച്ച സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ വനം മന്ത്രി ജോയിസ് ജോര്ജിനെ തടഞ്ഞ ഇടുക്കി എംപി ജോയിസ് ജോര്‍ജിനെതിരെ കേസെടുത്തു. ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു സംഭവം.കലുങ്ക് പൊളിച്ച വനം വകുപ്പ് അധികൃതരുടെ നടപടിക്കെതിരെ ജോയിസ് ജോര്‍ജ് എംപി നിരാഹാര സഹാരം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തുകയായിരുന്നു. ഇത് പ്രകാരം ഇന്നലെ സ്ഥലം സന്ദര്‍ശിച്ച ശേഷം മടങ്ങി വരികയായിരുന്ന മന്ത്രിയെ ജോയിസ് ജോര്‍ജ് എംപിയുടെ നേതൃത്വത്തില്‍ ഒരു സംഘം തടയുകയായിരുന്നു.

ഈ സംഭവത്തില്‍ ജോയിസ് ജോര്‍ജിനെതിരെയും കണ്ടാലറിയാവുന്ന 25 ഓളം പേര്‍ക്കുമെതിരെയുമാണ് കേസെടുത്തത്. വഴി തടയല്‍, സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസ്. അടിമാലി സി ഐ ജിനദേവന്‍ കേസില്‍ പ്രാഥമികാന്വേഷണ ചുമതല. എറണാകുളം പോലീസിന്റെ പരിധിയിലാണ് സംഭവമെങ്കിലും പ്രാഥമികാന്വേഷണം നടത്തി അടിമാലി സി ഐ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എറണാകുളം പോലീസിന് കൈമാറും.

എംപി മന്ത്രിയുടെ വാഹനം തടഞ്ഞതില്‍ പ്രതിഷേധിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് റോയ് കെ പൌലോസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജോയിസ് ജോര്‍ജിന്റെ വാഹനം തടയുകയും എംപിയെ കയ്യേറ്റം ച്യ്തതായും ആരോപണമുണ്ട്.

Scroll To Top