Wednesday September 20, 2017
Latest Updates

മനുഷ്യജന്മം അനുഗ്രഹമോ? ശാപമോ ?

മനുഷ്യജന്മം അനുഗ്രഹമോ? ശാപമോ ?

നുഷ്യ ചരിത്രം യുദ്ധത്തിന്റെയും ചരിത്രമാണ് .യുദ്ധം ഉണ്ടാകുന്നത് രണ്ടു കാരണങ്ങള്‍ കൊണ്ടാണ് 1. സ്വാര്‍ഥത , 2. അസമത്വം . അസമത്വത്തില്‍ നിന്നുണ്ടാകുന്ന യുദ്ധം നിലനില്പിന്റെ കൂടി യുദ്ധമാണ്. കൂടുതല്‍ ഉള്ളവനില്‍ നിന്ന് കൂടുതല്‍ ഉള്ളത് പിടിച്ചെടുത്തു നിലനില്‍ക്കാനായുള്ള യുദ്ധം .എന്നാല്‍ സ്വാര്‍ത്ഥത മൂലമുള്ള യുദ്ധം ക്രൂരതയുടെ പര്യായമായിരിക്കും. മിക്ക മതഗ്രന്ഥങ്ങളിലും യുദ്ധങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 

പശ്ചിമേഷ്യയുടെ പല ഭാഗങ്ങളില്‌നിന്നു അക്രമങ്ങളുടെയും യുദ്ധങ്ങളുടെയും വാര്‍ത്തകള്‍ നാം കേള്‍ക്കുന്നു. ഒരു പ്രത്യേക മതവിഭാഗത്തില്‍ ജനിച്ചു എന്ന ഒറ്റ കാരണത്താല്‍ മരണം ശിക്ഷയായി വിധിക്കപെട്ട ഇറാക്കിലെ നിസ്സഹായരായ ക്രിസ്ത്യാനികളും, യസീദി വര്‍ഗക്കാരും!! കത്തോലിക്കാ സഭയുടെ ചരിത്രം വച്ച് നോക്കുകയാണെങ്കില്‍ ഇവരില്‍ പലരെയും വിശുദ്ധരായി പ്രഖ്യാപികേണ്ടി വരും .

തൊട്ടപ്പുറത്ത് പിറന്ന നാട്ടില്‍ ജീവിക്കാന്‍ വേണ്ടി പോരാടുന്ന ഗാസയിലെ നിസ്സഹായരായ ജനങ്ങള്‍.. സ്വാര്‍ഥതയും അസമത്വവും പശ്ചിമേഷ്യയെ കുരുതി കളമാക്കികൊണ്ടിരിക്കുന്നു. സംസ്‌കാരസമ്പന്നമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം തോന്നുന്നു. പിശാചുക്കള്‍ മതങ്ങളെ ‘ഹൈജാക്ക്’ ചെയ്‌തോ എന്ന് സംശയം തോന്നാറുണ്ട് . മത വെറിയും, വര്‍ഗ വെറിയും മൂത്ത കാട്ടാളര്‍ കാട്ടികൂട്ടുന്ന പേക്കൂത്തുകള്‍ ഏതൊരു മനുഷ്യസ്‌നേഹിയെയും ആലോസരപെടുതും .
മതങ്ങളെ ഭയപ്പാടോടെ കാണേണ്ടി വരുന്ന മനുഷ്യന്റെ അവസ്ഥ എത്ര പരിതാപകരമാണ് ! ‘മതഭീകരവാദികള്‍ ‘ എന്ന പ്രയോഗം തന്നെ മാറ്റണം. ഭീകരരില്‍നിന്നു നമുക്ക് മതങ്ങളെ മോചിപ്പിക്കാം.

പ്രാണരക്ഷാര്‍ത്ഥം അവസാന കച്ചിതുരുംന്‍പെന്ന നിലയില്‍ പര്‍വതങ്ങളുടെ മുകളിലേക്ക് ഓടി കയറിയ യസീദികള്‍… അവര്‍ എന്ത് തെറ്റാണു ചെയ്തത് ? ഒരുതരത്തിലുള്ള ചെറുത്തു നില്പിനും തുനിയാത്ത അവരുടെ വംശത്തെ ഉന്മൂലനം ചെയുന്നത് രണ്ടാം ലോകമഹയുധകാലത്ത് നാസികള്‍ യഹൂദരെ ഉന്മൂലനം ചെയ്തതിനെക്കാള്‍ ഭീകരമാണ്.

മരിച്ചവരുടെ സംഖ്യപരമായ കണക്കു മാറ്റിനിര്‍ത്തിയാല്‍ ഒരുതരത്തിലും മാപ്പര്‍ഹിക്കാത്ത ക്രൂരത !! ഒരുതെറ്റും ചെയ്യാത്ത പുരുഷന്മാരും ,സ്ത്രീകളും കുട്ടികളും ജീവന് വേണ്ടി കേഴുന്ന ദ്ര്യശ്യങ്ങള്‍ … ശവത്തിന്റെ മണം പിടിച്ചെത്തുന്ന മൃഗങ്ങളുടെയും, പക്ഷികളുടെയും ഇടയില്‍ ഭക്ഷണവും വെള്ളവുമില്ലാതെ ജീവനുവേണ്ടിയുള്ള അവസാനത്തെ അവരുടെ നിലവിളികള്‍ ആ താഴ്വാരത്തെ പോലും ഈറന്‍ അനിയിച്ചപ്പോള്‍ ,അതിന്റെ മാറ്റൊലി ഒരു രാഷ്ട്ര നേതാവിന്റെയും, സമാധാന സ്‌നേഹികളുടെയും കര്‍ണ്ണ പുടങ്ങളിലെത്തിയില്ല !

ആ കൂട്ടത്തില്‍ 10 അമേരിക്കന്‍ പൌരന്മാരോ ,10 റഷ്യന്‍ പൌരന്മാരോ ഉണ്ടായിരുനെങ്കില്‍ സ്ഥിതി എന്താകുമായിരുന്നു ? അപ്പോള്‍ നാം മനുഷ്യനെ സ്‌നേഹിക്കുനതിനു മുന്ഗണനാ ക്രമങ്ങലുണ്ടെന്നു വരുന്നു . ആദ്യം വര്‍ഗസ്‌നേഹം ,രണ്ടാമത് മതസ്‌നേഹം, മൂന്നാമത് രാജ്യസ്‌നേഹം, മനവസ്‌നേഹം നലാമതെ വരൂ . ആധുനിക മനുഷ്യന്‍ പരസ്പരം സ്‌നേഹിക്കാന്‍ അളവുകോലുകള്‍ കണ്ടെത്തിയിരിക്കുന്നു !!

മതസ്‌നേഹം മാറ്റിവച്ചു പശ്ചിമേഷ്യയില്‍ നിരപരാധികളുടെ ചോര ദിനം പ്രതി വീഴ്ത്തുന്ന കാട്ടാളരെ ലോകം ഒറ്റപെടുതട്ടെ. അതിക്രമങ്ങള്‍ക്ക് മൂകസക്ഷിയാകാതെ യൂ എന്നും ലോകരാഷ്ട്രങ്ങളും ക്രിയന്മാകമായി ഇടപെടട്ടെ. ശാശ്വത ലക്ഷ്യം മാനവരാശിയുടെ സമാധാനവും ശാന്തിയുമാണ്. യഹൂദന്റെയും, ക്ര്യസ്ത്യനിയുടെയും, മുസ്ലീമിന്റെയും, യസീദിയുടെയും ചോരയല്ല, മറിച്ചു മനുഷ്യന്റെ ചോരയാണ് ഒഴുകുന്നതെന്ന് ഈ വിഡ്ഢികള്‍ എന്നാണ് തിരിച്ചറിയുക ?

ലോകത്തിന്റെ മറ്റൊരുഭാഗത്ത് മനുഷ്യകുലത്തിന്റെ മുഴുവന്‍ വേദനയും പേറാന്‍ വിധിക്കപെട്ട ആഫ്രിക്കന്‍ ജനത . പട്ടിണി ,യുദ്ധം ,നിരക്ഷരത ,വര്‍ഗീയയുദ്ധങ്ങള്‍ , എയിഡ്‌സ്, ഇബോള.. അങ്ങനെ എന്തെല്ലാം ..ആരും തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യപെടാതെ പുഴുകളെപോലെ മാരക രോഗങ്ങള്‍ ബാധിച്ചു മരിച്ചു വീഴാന്‍ വിധിക്കപെട്ട ആഫ്രികന്‍ ജനത …പഷിമെശ്യയിലും ആഫിക്കയുടെ പല ഭാഗങ്ങളിലും ജീവിതം നരകതുല്ല്യമാണ്. അവര്‍ക്ക് ജീവിതം മരണത്താല്‍ വ്യര്‍തമാക്കപ്പെട്ട പ്രതിഭാസമല്ല,മറിച്ചു ജീവിതം തന്നെ വ്യര്‍ഥമായ പ്രതിഭാസമാണ് . എന്നാല്‍ മറുവശത്ത്, വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ജീവിതം മരണത്തിനുമുന്പ് ആവോളം ആസ്വദിച്ച് തീര്‍കേണ്ട ഒരു അനുഭൂതിയാണ്‍! 

ഒരിടത്തു ജീവിതം അനുഗ്രഹമാകുമ്പോള്‍ മറുവശത്ത് ജീവിതം ശാപമാകുന്നത് എന്തുകൊണ്ട് ? ആരനിതിനുത്തരവാദി? ശാപതിന്റെയും അനുഗ്രഹതിന്റെയും ഇടയിലുള്ള നൂല്പാലത്തിലുടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങള്‍…… ചിലപ്പോള്‍ തോന്നാറുണ്ട് ജന്മത്തോളം തന്നെ പ്രാധാന്യം ജന്മമെടുക്കുന്ന പ്രദേശത്തിനും ഉണ്ടെന്നു . ഒരു മനുഷ്യന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കാന്‍ ഒരു പരിധിവരെ ജന്മസ്ഥലത്തിനു കഴിയും .സ്വീഡനിലും,നോര്‍വയിലും,ഫിന്‍ലണ്ടിലും കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ മനശാന്തിയുടെ ഉറങ്ങിയുണരുമ്പോള്‍,പേക്കിനാവെന്നോ യാദാര്‍ദ്യമെന്നോ തിരിച്ചറിയാനാവാത്തവിധം പീഡനപര്‍വ്വം താണ്ടുകയാണ് ആഫ്രിക്കയിലെയും പശ്ചിമേഷ്യയ്യിലെയും ജനങ്ങള്‍ .

sibyഈ വലിയ അസമത്വത്തിനു വിലകൊടുകേണ്ടിവരുന്ന ഒരുനാള്‍ വരും മനുഷ്യകുലത്തിന്……. അതുവരേക്കും പുതിയ വാര്‍ത്തകള്‍ക്കായി നമുക്ക് ഉണര്‍ന്നെണീറ്റു കൊണ്ടിരിക്കാം …. നിസംഗരായി .. ..മരവിച്ച മനസാക്ഷിയുമായി ….

സെബി സെബാസ്റ്റ്യന്‍ സെല്‍ബ്രിഡ്ജ് 

Scroll To Top