Sunday May 28, 2017
Latest Updates

മനം മയക്കാന്‍ സൂപ്പര്‍ ബസുകള്‍ !

മനം മയക്കാന്‍ സൂപ്പര്‍ ബസുകള്‍ !

ഗാള്‍വേ :യാത്രക്കാരെ മയക്കാന്‍ അത്യാഢംഭര സൌകര്യങ്ങള്‍ അടങ്ങിയ ബസുകളുമായി ബസ് എറാന്‍.കാറുകളെക്കാല്‍ മെച്ചപ്പെട്ട യാത്രാസൌകര്യം വാഗ്ദാനം ചെയ്ത് കമ്പനി പുറത്തിറക്കുന്ന ബസുകള്‍ക്ക് ഒന്നിന് 460,000 യൂറോയോളം വില വരും. ‘ലൈക്ക് ദി കാര്‍, ഒണ്‍ലി ബെറ്റര്‍’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് കമ്പനി അത്യാഢംഭര ബസുകള്‍ പുറത്തിറക്കുന്നത്.

ഫോര്‍ ജി വൈഫൈ, ചാരിക്കിടക്കാവുന്ന ലെതര്‍ സീറ്റുകള്‍, മരത്തെ അനുസ്മരിപ്പിക്കുന്ന ഫ്‌ളോറിങ്ങ്, ഫോണുകളും ലാപ്‌ടോപ്പുകളും ചാര്‍ജ് ചെയ്യുന്നതിനാവശ്യമായ പിന്നുകള്‍ എന്നു തുടങ്ങി കോട്ട് തൂക്കിയിടുന്നതിനുള്ള കൊളുത്തുകള്‍ വരെ ബസില്‍ ലഭ്യമാണ്. സ്‌പെയിനിലെ ഇരിസാര്‍ കമ്പനിയും റോസ്‌കോമണിലെ വെസ്റ്റ്‌വാര്‍ഡ് കമ്പനിയും സംയുക്തമായി വികസിപ്പിച്ച ബസുകള്‍ അടുത്ത ആഴ്ച്ചയോടെ തന്നെ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷികപ്പെടുന്നത്.

അടുത്ത ആഴ്ച്ചയോടെ 20 ബസുകള്‍ എക്‌സ്പ്രസ് വേയുടെ 23 റൂട്ടുകളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഡബ്ലിന്‍ ബസ് പ്രതിനിധികള്‍ അറിയിച്ചു. ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി പുതിയ 40 ബസുകള്‍ കൂടി നിരത്തിലിറക്കുമെന്നും അധികൃതര്‍ അറിയിച്ചു. വെള്ളിയും, ചുവപ്പും നിറങ്ങളിലായാണ് ബസുകള്‍ പുറത്തിറങ്ങുക.

പദ്ധതിക്കായി ഇതിനോടകം തന്നെ ഡബ്‌ളിന്‍ ബസ് 9.2 മില്യണ്‍ യൂറോ മുടക്കി കഴിഞ്ഞു. പദ്ധതി കമ്പനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ബസ് എറീന്‍ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ട്ടിന്‍ നോളന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Scroll To Top