Monday January 22, 2018
Latest Updates

മദ്യപിച്ച് പണം കൊടുക്കാതെ ടി ഡിമാര്‍ മുങ്ങി: ശമ്പളത്തില്‍ നിന്നും പിടിച്ചെടുക്കുമെന്ന് പ്രധാനമന്ത്രി

മദ്യപിച്ച് പണം കൊടുക്കാതെ ടി ഡിമാര്‍ മുങ്ങി: ശമ്പളത്തില്‍ നിന്നും പിടിച്ചെടുക്കുമെന്ന് പ്രധാനമന്ത്രി

ഡബ്ലിന്‍:ഐറിഷ് പാര്‍ലമെന്റിലെ ബാറില്‍ മദ്യപിച്ച് പണം കൊടുക്കാതെ മുങ്ങിയ ടി ഡിമാരെ പിടികൂടുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍.ബാറിലെ ബില്ലുകള്‍ സെറ്റില്‍ ചെയ്യാത്തവരുടെ ശമ്പളത്തില്‍ നിന്നോ പെന്‍ഷനില്‍ നിന്നോ അത് പിടിച്ചെടുക്കണമെന്ന് പ്രധാനമന്ത്രി പഞ്ഞു.പണം നല്‍കാനുള്ളവരില്‍ ഇപ്പോഴുള്ളവരും മുന്‍ അംഗങ്ങളുമുണ്ട്. ഓയ് റിചാര്‍ട്സ് അംഗങ്ങള്‍ പോലും ബില്‍ നല്‍കിയിട്ടില്ല. ചിലരാകട്ടെ വര്‍ഷങ്ങളായി പണം കൊടുക്കാതെയാണ് ‘അടി’.

ഓയ് റിചാര്‍ട്സ് കമ്മീഷന്‍ ‘കുടിയമ്മാ’രുടെ കിട്ടാപ്പണം എഴുതിത്തള്ളാന്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യത്തിലുള്ള തന്റെ നിലപാട് അസന്ദിഗ്ധമായി വ്യക്തമാക്കിയത്.യഥാര്‍ഥമായ വീക്ഷണമില്ലാത്തതാണ് പണം എഴുതിത്തള്ളാന്‍ കാരണമായി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്.ബാറിലെ ബില്ലുകള്‍ സെറ്റില്‍ ചെയ്യുന്നതിന് നിശ്ചിത സമയപരിധി നിശ്ചയിക്കണമെന്നും ക്രഡിറ്റ് പോളിസി പുനരാവിഷ്‌കരിക്കണമെന്നും ടിഡിമാരും സെനറ്റര്‍മാരും ആവശ്യപ്പെട്ടിരുന്നു.

ദീര്‍ഘകാല പഴക്കമുള്ളതാണ് ബാറിലെ ഈ പെന്‍ഡിംഗ് ബില്ലുകള്‍. കര്‍ക്കശമായ പെരുമാറ്റച്ചട്ടം ഇക്കാര്യത്തിലുണ്ടാകണമെന്ന് നിരവധിതവണ ആവശ്യമുയര്‍ന്നിട്ടുമുള്ളതാണ്.കുടിശികയായ പണം കൊടുത്തു തീര്‍ക്കുന്നതിന് ഓയറിചാര്‍ട്സ് ഇപ്പോഴുള്ളവരോടും മുന്‍ അംഗങ്ങളോടും സമ്മര്‍ദം ചെലുത്തണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.പെന്‍ഷനില്‍ നിന്നും പിടിച്ചെടുക്കുന്നത് ബുദ്ധിമുട്ടാണെങ്കില്‍ മറ്റു മാര്‍ഗങ്ങളും ആരായണം.ഓയറിചാര്‍ട്സിനെ അടക്കം ആരേയും കുറ്റപ്പെടുത്താന്‍ തയ്യാറല്ല.

എന്നിരുന്നാലും എന്റെ വ്യക്തിപരമായ അഭിപ്രായം ബാറിലെ ബില്‍ അംഗങ്ങള്‍ അടയ്ക്കണം എന്നു തന്നെയാണ് -ലിയോവരദ്കര്‍ പറഞ്ഞു.പെന്‍ഷനില്‍ നിന്നോ ശമ്പളത്തില്‍ നിന്നോ പണം പിടിച്ചെടുത്ത് ബാറിലെ കുടിശിക തീര്‍ക്കണം,അതിനെക്കുറിച്ച് കമ്മീഷന്‍ ആലോചിക്കണം .’ഓരോരുത്തരും അവരവരുടെ ബില്ലുകള്‍ കൊടുക്കണം; പ്രത്യേകിച്ചും രാഷ്ട്രീയക്കാര്‍’ പ്രധാനമന്ത്രി നയം കൂടുതല്‍ വ്യക്തമാക്കി.

Scroll To Top