Wednesday May 24, 2017
Latest Updates

മദ്യനയം തിരുത്തിയതില്‍ സുധീരന് കടുത്ത അതൃപ്തി

മദ്യനയം തിരുത്തിയതില്‍ സുധീരന് കടുത്ത അതൃപ്തി

തിരുവനന്തപുരം: മദ്യനയത്തില്‍ പ്രായോഗിക മാറ്റം വരുത്തിയതില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് കടുത്ത അതൃപ്തി. മദ്യനയം മാറ്റിയതില്‍ പറയാനുള്ള കാര്യങ്ങള്‍ മുഴുവന്‍ പറയുമെന്ന് സുധീരന്‍ അറിയിച്ചു. മദ്യനയത്തില്‍ മാറ്റം വരുത്തിയ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ റദ്ദാക്കി ഇന്ന് രാവിലെ തിരുവന്നതപുരത്ത് തിരിച്ചെത്തി. ഇന്നലെ പഠിച്ച ശേഷം പ്രതികരിക്കാമെന്നയിരുന്നു സുധീരന്റെ പ്രതികരണം.

മദ്യനയത്തില്‍ മാറ്റം വരുത്തിയതില്‍ ലീഗും കടുത്ത അതൃപ്തിയിലാണ്. സര്‍ക്കാര്‍ മദ്യനയത്തില്‍ വെള്ളം ചേര്‍ത്തതെന്ന് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അടിസ്ഥാന മദ്യനയത്തില്‍ മാറ്റം വരുത്തിയില്ലെന്ന നിലപാട് ശരിയല്ല. സര്‍ക്കാര്‍ മുന് നിലപാടില്‍ നിന്ന് പിന്നോക്കം പോയെന്നും ലീഗ് പ്രതികരിച്ചു.

ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ കൊടുവന്നത്. ഞായരാഴ്ച്ചത്തെ െ്രെഡഡേ പിന്‍വലിച്ചു. മാര്ച്ച് 31 വരെ പ്രവര്‍ത്തിച്ച ബാറുകള്‍ക്ക് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ ലൈസന്‍സ് നല്‍കും തുടങ്ങിയവയാണ് പ്രധാന മാറ്റങ്ങള്‍.

Scroll To Top