Monday May 29, 2017
Latest Updates

മദ്യനയം തിരുത്തിയതില്‍ തെറ്റില്ലെന്ന് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍

മദ്യനയം തിരുത്തിയതില്‍ തെറ്റില്ലെന്ന് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍

തിരുവനന്തപുരം: മദ്യനയത്തില്‍ തിരുത്തല്‍ വരുത്തിയതില്‍ തെറ്റില്ലെന്ന് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍ ‍. പ്രായോഗികതയ്ക്ക് അനുസരിച്ച് സര്‍ക്കാരിന് മദ്യനയം തിരുത്താന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് പറ്റിയെന്ന് തോന്നിയാല്‍ തിരുത്താം. പ്രായോഗിക ബുദ്ധിമുണ്ടെങ്കില്‍ പുതിയ നയം നടപ്പാക്കുകയാണ് ഉചിതം.മദ്യത്തിന്റെ കാര്യത്തില്‍ ബോധവത്കരണമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മദ്യനയം തിരുത്തിയതിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സര്‍ക്കാര്‍ പഴയ മദ്യനയത്തില്‍ നിന്ന് പിന്നോട് പോയി. മദ്യവര്‍ജനത്തിന് സഹായകമായ നിലപാടാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ആലഞ്ചേരി പറഞ്ഞു.

Scroll To Top