Friday May 26, 2017
Latest Updates

മദനി ഇന്ന് പുറത്തേക്ക്; പോലീസ് സംരക്ഷണമില്ല

മദനി ഇന്ന് പുറത്തേക്ക്; പോലീസ് സംരക്ഷണമില്ല

ബംഗളൂരു: ഒരു മാസത്തെ ഇടക്കാല ജാമ്യത്തില്‍ ജയിലില്‍ നിന്നിറങ്ങുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് കര്‍ണാടക പോലീസിന്റെ സംരക്ഷണം ഉണ്ടാകില്ല. ഒരു മാസത്തെ ജാമ്യം ലഭിച്ച മദനി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് പുറത്തിറങ്ങും. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വിചാരണ തടവ് അനുഭവിക്കുന്ന മദനിക്ക് വെള്ളിയാഴ്ചയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടി വച്ചാണ് മദനി ജാമ്യം നേടിയത്.

ബാംഗ്ലൂര്‍ വിട്ടു പോകരുതെന്ന് നിബന്ധനയുണ്ട്. ചികിത്സയ്ക്കായാണ് മദനിക്ക് ജാമ്യം അനുവദിച്ചത്. കര്‍ണാടകയിലെ തന്നെ മൂന്ന് ആശുപത്രികളില്‍ അദ്ദേഹത്തിനു ചികിത്സ സൗകര്യം ഒരുക്കും. മഅ്ദനി കേസുമായി ബന്ധപ്പെട്ട തെളിവു നശിപ്പിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ കര്‍ണാടക പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ബാംഗ്ലൂരില്‍ യാത്ര ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്.

Scroll To Top