Monday January 23, 2017
Latest Updates

മദനിയെ ഭയപ്പെടുന്നത് ആരാണ്? മദനിയുടെ ജാമ്യം റദ്ദാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ 

മദനിയെ ഭയപ്പെടുന്നത് ആരാണ്? മദനിയുടെ ജാമ്യം റദ്ദാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ 

ന്യൂഡല്‍ഹി: പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയുടെ ഇടക്കാ!ല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം നീട്ടിയാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയാകുമെന്ന് കാട്ടി കര്‍ണാടക ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍.നാരായണസ്വാമിയാണ് ഇതു സംബന്ധിച്ച സത്യവാങ് മൂലം കോടതിയില്‍ നല്‍കിയത്. മദനിയെ കാണാന്‍ ദിനം പ്രതി നിരവധി പേര്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്. മദനിയുടെ അനുയായികള്‍ പതിവായി ഫ്രീഡം പാര്‍ക്കില്‍ യോഗം ചേരുന്നുണ്ടെന്നുമാണ് സത്യവാങ് മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 

ബാഗ്ലൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന മദനിക്ക് ഒരു മാസത്തെ ജാമ്യം സുപ്രീംകോടതി അനുവദിക്കുകയായിരുന്നു. മദനിയുടെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്നാണ് ബാംഗളൂരു വിട്ടുപോകാന്‍ പാടില്ലെന്ന കര്‍ശന ഉപാധികളോടെ കോടതി മദനിക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ ബാംഗളൂരു സൌഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മദനിയുടെ ആരോഗ്യനില പൂര്‍ണമായും തിരിച്ചുകിട്ടണമെങ്കില്‍ കുറഞ്ഞത് 3 മാസത്തെ ചികിത്സവേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്ന് ജാമ്യകാലാവധി നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് മദനി സുപ്രീം കോടതിയെ സമീപിക്കുകയും രണ്ടാഴ്ചത്തെ ജാമ്യം കോടതി അനുവദിക്കുകയുമായിരുന്നു. ഇതിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മദനിയുടെ ജാമ്യവുമായി ബന്ധപ്പെട്ട ഹര്‍ജി ജസ്റ്റിസ്.ജെ.ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഇന്ന് പരിഗണിക്കും

Scroll To Top