Saturday September 23, 2017
Latest Updates

മത്സര മോഹം ഉപക്ഷിച്ചിട്ടില്ലെന്ന് വി എസ്; സി പി എമ്മിന് വീണ്ടും വി എസ് തലവേദന

മത്സര മോഹം ഉപക്ഷിച്ചിട്ടില്ലെന്ന് വി എസ്; സി പി എമ്മിന് വീണ്ടും വി എസ് തലവേദന

തിരുവനന്തപുരം: തൊണ്ണൂറാം വയസിലും മത്സര മോഹവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. 2016 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞുടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന നല്‍കി വി എസ് രംഗത്ത്. നേരത്തെ ഇനി തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്ന് വി എസ് വ്യക്തമാക്കിയിരുന്ന്. എന്നാല്‍ വീണ്ടും വി എസ് തീരുമാനം മാറ്റിയിരിക്കുകയാണ്. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ലെന്ന് വി എസ് നിലപാട് മാറ്റി. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് വിഎസ് നിലപാട് മാറ്റിയത്.

സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനേയും സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും അഭിമുഖത്തില്‍ വി.എസ് വിമര്‍ശിച്ചു. കാരാട്ട് സ്വയം വിമര്‍ശനപരമായി വീഴ്ചകള്‍ പരിശോധിക്കണം. പിണറായിക്ക് കുറവുകള്‍ ഉണ്ടെന്നും അത് പുതിയ സംസ്ഥാന കമ്മിറ്റി പരിശോധിക്കണെന്നും വി എസ് ആവശ്യപ്പെട്ടു. സെക്രട്ടറി എന്ന നിലയില്‍ പിണറായിയുടെ കുറവുകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടി പിടിക്കാനുള്ള ആയുധമായി വിഭാഗീയത മാറ്റുകയാണെന്നും വി എസ് ആരോപിച്ചു.

Scroll To Top