Saturday January 21, 2017
Latest Updates

മത്തങ്ങയുടെ ദൌര്‍ലഭ്യം ഹാലോവിന്‍ ആഘോഷങ്ങളുടെ നിറം കെടുത്തുമെന്ന് റിപ്പോര്‍ട്ട്

മത്തങ്ങയുടെ ദൌര്‍ലഭ്യം ഹാലോവിന്‍ ആഘോഷങ്ങളുടെ നിറം കെടുത്തുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: മത്തങ്ങയുടെ ദൌര്‍ലഭ്യം ഹാലോവിന്‍ ആഘോഷങ്ങളുടെ നിറം കെടുത്തുമെന്ന് റിപ്പോര്‍ട്ട്. അയര്‍ലണ്ടിലെ പഴം, പച്ചക്കറി ഹോള്‍സെയ്ല്‍ വ്യാപാരികളാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. കാലാവസ്ഥ മോശമായതാണ് ഇത്തവണ മത്തങ്ങ ക്ഷാമം രൂക്ഷമാകാന്‍ പ്രധാന കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ മാസങ്ങളില്‍ പെയ്ത മഴ മത്തങ്ങളുടെ വിളവ കുറയ്ക്കുകയും ഉള്ളവ നശിപ്പിക്കുന്നതിനും കാരണമായി. ഈ വര്‍ഷം കാലാവസ്ഥ മോശമായത് മത്തങ്ങയുടെ ഉത്പ്പാദനം കുറച്ചതായി പഴം, പച്ചക്കറി വ്യാപാരികളായ ഡാമിയന്‍ ബട്‌ലര്‍ പറഞ്ഞു. കനത്ത മഴ ലഭിച്ച യുകെയിലും സ്ഥിതി സമാനമാണ്. 

Scroll To Top