Monday September 25, 2017
Latest Updates

മതപരിവര്‍ത്തനം: വിഎച്ച്പിയുടെ വാദം പൊളിയുന്നു; എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ചെന്നിത്തല

മതപരിവര്‍ത്തനം: വിഎച്ച്പിയുടെ വാദം പൊളിയുന്നു; എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ചെന്നിത്തല

കൊല്ലം: ഹിന്ദു മതത്തിലേക്ക് തിരികെ വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചവരെയാണ് മതം മാറ്റിയതെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ വാദം പൊളിയുന്നു. മക്കളുടെ സര്‍ട്ടിഫിക്കറ്റ് ശരിയാക്കിക്കിട്ടാനാണ് മതം മാറിയതെന്ന് കൊല്ലത്ത് മത പരിവര്‍ത്തനം നടത്തിയ വീട്ടമ്മ പറഞ്ഞു. പെന്തക്കോസ്ത് വിശ്വാസിയായിരുന്ന അംബിക എന്ന വീട്ടമ്മയും രണ്ട് മക്കളുമാണ് കൊല്ലത്ത് മതം മാറിയത്. വിഎച്ച്പിയുടെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങിലാണ് ഇവര്‍ മതം മാറിയത്.

മക്കളുടെ സര്‍ട്ടിഫിക്കറ്റ് ശരിയായി കിട്ടാന്‍ നേരത്തെ സര്‍ക്കാരിനെയും വിദ്യാഭ്യാസ മന്ത്രിയെയും സമീപിച്ചിരുന്നു എന്നാല്‍ ഇത് നടക്കാതെ വന്നതോടെയാണ് വിശ്വ ഹിന്ദു പരിഷത്തിനെ സമീപിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ ചേപ്പാട് പഞ്ചായത്തില്‍ 8 കുടുംബങ്ങളില്‍ നിന്നുള്ള 30 പേരെയും ഇനലെ മതം മാറിയിരുന്നു. മതം മാറിയവര്‍ക്ക് ക്രിസ്തുമതത്തിനെതിരെ ടൈറ്റസ് ലിയോ രചിച്ച ആട്ടിന്‍ ‘തോലണിഞ്ഞ ചെന്നായ’ എന്ന പുസ്തകവും വിഎച്ച്പി വിതരണം ചെയ്തു.

അതേസമയം മതം മാറ്റ വിവാദം അന്വേഷിക്കാന്‍ എ.ഡി.ജി.പി ഹേമചന്ദ്രനെ നിയമിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പോലീസ് ഭരണഘടനാപരമായി പരമായി പ്രവര്‍ത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Scroll To Top