Monday January 23, 2017
Latest Updates

മതഗ്രന്ഥങ്ങളും കണ്ണാടിയും

മതഗ്രന്ഥങ്ങളും കണ്ണാടിയും

 

എന്തിനാണ് മതഗ്രന്ഥങ്ങള്‍ വായിക്കുന്നത്? ചോദ്യം ഒരു യുവാവിന്റെതാണ്. അതും തന്റെ ഗുരുനാഥനോട്. നീയെന്തിനാണ് കണ്ണാടി നോക്കുന്നത്? ഗുരുനാഥന്‍ മറുചോദ്യം ചോദിച്ചു. എന്റെ മുഖസൌന്ദര്യം അറിയാന്‍ ഞാന്‍ കണ്ണാടി നോക്കുന്നു എന്നായി യുവാവ്‌.

പക്ഷെ ഗുരു അവന്റെ ഉത്തരത്തില്‍ തൃപ്തനല്ലായിരുന്നു. “ഒരിക്കലും അല്ല, നാം വിചാരിക്കുന്നത് പോലെ സുന്ദരമാണോ എന്നറിയാനാണ് നാം കണ്ണാടി നോക്കുന്നത്. ചിലരത് കുറേകൂടി മെച്ചപ്പെടുത്താന്‍ മുടിചീകിയും പൌഡര്‍ ഇട്ടും ശ്രമിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ നമുക്കിഷ്ട്ടമല്ലാത്ത എന്തെങ്കിലും മുഖത്തുണ്ടോ എന്ന് നോക്കാനാണ് കണ്ണാടി ഉപയോഗിക്കുന്നത്. കണ്ണാടി നോക്കുന്ന എല്ലാവരും മുഖം തുടയ്ക്കുന്നത് നീ ശ്രദ്ധിച്ചിട്ടുണ്ടോ?

ഇതുപോലെ തന്നെയാണ് മതഗ്രന്ഥങ്ങള്‍. ഒരു കണ്ണാടിയുടെ ധര്‍മം ആണ് ഇതും ചെയ്യുന്നത്. നമ്മുടെ മുഖത്തുള്ള അഴുക്കിനെ കണ്ണാടി നമുക്ക് കാണിച്ചുതരുന്നു. അതുപോലെ ഗ്രന്ഥങ്ങളിലെ വാചകങ്ങള്‍ ജീവിതത്തിലെ തിന്മകളും പൊടികളും കാണിച്ചുതരുന്നു. അത് തൂത്തു തുടച് വൃത്തിയാക്കാന്‍ നമ്മെ സഹായിക്കുന്നു.
ചുരുക്കിപറഞ്ഞാല്‍ നന്മയും തിന്മയും നമുക്ക് വേര്‍തിരിച്ചു കാണിച്ചുതന്നു തെറ്റുകളില്‍ നിന്നും മാറിസഞ്ചരിക്കാന്‍ നമ്മെ സഹായിക്കുന്നു.

Scroll To Top