Sunday August 19, 2018
Latest Updates

മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഈസ്റ്റര്‍- വിഷു പ്രോഗാം വര്‍ണ്ണാഭമായി

മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഈസ്റ്റര്‍- വിഷു പ്രോഗാം വര്‍ണ്ണാഭമായി

ലീമെറിക്ക് : :മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഈസ്റ്റര്‍- വിഷു പ്രോഗാം ന്യൂപോര്‍ട് ഹാളില്‍ വെച്ചു വര്‍ണാഭമായി ആഘോഷിച്ചു

മൈക്ക പ്രസിഡന്റ് രാജേഷ് സെബാസ്റ്റ്യന്‍ , സെക്രട്ടറി ലിനോ വര്‍ഗീസ്, ഷെയര്‍&കെയര്‍ ചെയര്‍പേഴ്സണ്‍ പ്രദീപ് രാംനാഥ് എന്നിവര്‍ ചേര്‍ന്നു ഉത്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ ഫാദര്‍ റോബിന്‍ തോമസ് ആശംസകള്‍ നേര്‍ന്നു.

വ്യത്യസ്തങ്ങളായ കലാ പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു ഈ വര്‍ഷത്തെ ആഘോഷവും. മൈക്ക അവതരിപ്പിച്ച ‘യേശുവിന്റെ കുരിശുമരണവും ഉയിര്‍പ്പും’, മണ്മറഞ്ഞ ആദിവാസി യുവാവ് മധുവിനെ കുറിച്ചുള്ള സ്‌കിറ്റും ജനമനസ്സുകളില്‍ ആര്‍ദ്രമായ അനുഭൂതി ഉണര്‍ത്തി.

കുട്ടികളും മുതിന്നവരും അവതരിപ്പിച്ച പ്രോഗ്രാമുകള്‍ ഒന്നിനൊന്ന് മികച്ചു നിന്നു.ഐറിഷ് ചാരിറ്റി റെഗുലേറ്റര്‍ അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങളെയും തദവസരത്തില്‍ മൈക്ക ആദരിച്ചു.

മൈക്ക യുവജനോത്സവത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ലൊറൈന്‍ സജി കലാതിലകമായി തിരഞ്ഞിടക്കപ്പെട്ടു.ലിമറിക്കിന്റെ സ്വന്തം ഗാനമേള ട്രൂപ്പായ ‘ബാക് ബംജേഷ്‌സിന്റെ’ സംഗീത വിരുന്നോടെ ഈ വര്‍ഷത്തെ മൈക്ക ഈസ്റ്റര്‍-വിഷു പരിപാടികളുടെ തിരശീല വീണു.

റോയല്‍ കാറ്റേഴ്സ് ഡിന്നര്‍ ഒരുക്കി.
സെക്രട്ടറി ലിനോ വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു

Scroll To Top