Thursday October 18, 2018
Latest Updates

മണിക്കൂറില്‍ 150കിലോമീറ്റര്‍ വേഗതയില്‍ ക്യാല്ലും കൊടുങ്കാറ്റ് അയര്‍ലണ്ടിലേക്ക് , മഴ ശക്തമാകും

മണിക്കൂറില്‍ 150കിലോമീറ്റര്‍ വേഗതയില്‍ ക്യാല്ലും കൊടുങ്കാറ്റ് അയര്‍ലണ്ടിലേക്ക് , മഴ ശക്തമാകും

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ മണിക്കൂറില്‍ 150കിലോമീറ്റര്‍ വേഗതയില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മെറ്റ് ഏറാന്‍.ക്യാല്ലും എന്നു പേരിട്ടിട്ടുള്ള കൊടുങ്കാറ്റാണ് വ്യാഴാഴ്ച രാത്രിയോടെ എത്തുക.വെള്ളിയാഴ്ചയും കാറ്റ് തുടരും.

ഈ മേഖലയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. പൊതുജനങ്ങള്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

അറ്റ്ലാന്റ് പര്‍വതനിരകളില്‍ നിന്നും ഒരു ഭൂതത്തെപ്പോലെയാകും കൊടുങ്കാറ്റുയരുക.അവിടെ നിന്നും അത് അയര്‍ലണ്ടിന്റെ നേര്‍ക്കെത്തും.ഒപ്പം കനത്ത മഴയും ഉണ്ടാകും.വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലുമായി ക്യാല്ലും ഇവിടെയെത്തും.

പടിഞ്ഞാറന്‍ തീരത്തേക്കെത്തുംതോറും വേഗത മണിക്കൂറില്‍ 130ല്‍ നിന്നും 150 ആയി കൂടിവരും.തെക്കുകിഴക്കന്‍ തീരങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

തീരദേശപ്രളയത്തിന്റെ അപകടസാധ്യതകളുമുണ്ട്.തെക്ക് പടിഞ്ഞാറന്‍ ഭാഗത്തുനിന്നാകും കനത്ത മഴയുണ്ടാകുന്നത്. ഉയര്‍ന്ന വേലിയേറ്റങ്ങളുടെ ഫലമായി തീരദേശ ജലപ്രളയത്തിനും സാധ്യത ഉണ്ട്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top