Thursday October 18, 2018
Latest Updates

മഞ്ഞുവീഴ്ച ശക്തമാകും,മൈനസ് നാലിലേയ്ക്ക് താപനില,135 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്,35 സെന്റീമീറ്റര്‍ മഴ, അയര്‍ലണ്ടിലെ ജനജീവിതം ദുരിതമയമാവും 

മഞ്ഞുവീഴ്ച ശക്തമാകും,മൈനസ് നാലിലേയ്ക്ക് താപനില,135 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്,35 സെന്റീമീറ്റര്‍ മഴ, അയര്‍ലണ്ടിലെ ജനജീവിതം ദുരിതമയമാവും 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ശക്തമായ മഞ്ഞുവീഴചയെ തുടര്‍ന്ന് ശൈത്യം അതികഠിനമാകുന്ന സാഹചര്യത്തില്‍ യെല്ലോ വെതര്‍ വാണിംഗ് നല്‍കി മെറ്റ് ഏറന്‍. മൈനസ് നാല് ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് ഇന്ന് പകലും രാത്രിയും താപനില താഴുമെന്നാണ് മെറ്റ് ഏറാന്‍ നല്‍കുന്ന സൂചന.

മണിക്കൂറില്‍ നൂറ്റിപ്പത്ത് കിലോമീറ്റര്‍ വരെ വേഗത്തില്‍ ഉണ്ടാകുന്ന ശക്തമായ കാറ്റും 35 സെന്റി മീറ്റര്‍ മഴയും മൂന്നു സെന്റിമീറ്റര്‍ മഞ്ഞുവീഴ്ചയും അയര്‍ലണ്ടില്‍ മോശമായ കാലാവസ്ഥ സൃഷ്ട്ടിക്കുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇന്നലെ മുതല്‍ ഡബ്ലിന്‍ ഒഴികെ മിക്ക ഭാഗങ്ങളിലും തുടരുന്ന മഞ്ഞുവീഴ്ച ഇന്നു അതിശക്തമാക്കുമെന്നും രാജ്യത്തെ മുഴുവന്‍ ബാധിക്കുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ എല്ലാവരും സുരക്ഷാമുന്‍കരുതലുകള്‍ എടുക്കണമെന്നും അവര്‍ അറിയിച്ചു .

ഏറ്റവും അധികം മഞ്ഞുവീഴ്ച ഉണ്ടാകുമെന്നു കണക്കാക്കപ്പെടുന്ന ഇന്ന് അയര്‍ലണ്ടിലെ താപനില ഒന്ന് മുതല്‍ മൈനസ് നാല് ഡിഗ്രി വരെയായിരിക്കും. കാലാവസ്ഥ ഏറ്റവും ഗുരുതരമായി ബാധിക്കുന്ന അള്‍സ്റ്റര്‍,കണക്റ്റ് മേഖലകളില്‍ കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്

Scroll To Top