Saturday November 25, 2017
Latest Updates

മഞ്ജു വാര്യരെ വിവാഹം കഴിക്കും മുമ്പേ ദിലീപ് മറ്റൊരാളെ വിവാഹം കഴിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍ 

മഞ്ജു വാര്യരെ വിവാഹം കഴിക്കും മുമ്പേ ദിലീപ് മറ്റൊരാളെ വിവാഹം കഴിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍ 

കൊച്ചി: നടി മഞ്ജു വാര്യരെ കബളിപ്പിച്ചാണ് ദിലീപ് വിവാഹം കഴിച്ചതെന്ന് വെളിപ്പെടുത്തല്‍.മഞ്ജുവിനെ വിവാഹം കഴിക്കുന്നതിന് മുമ്പേ ദിലീപ് മറ്റൊരാളെ വിവാഹം കഴിച്ചായിരുന്നു എന്നതാണ് പോലീസ് കണ്ടെത്തിയത്.

ഇയാളുടെ ബന്ധുവായ പെണ്‍കുട്ടിയാണ് ദിലീപിന്റെ ആദ്യഭാര്യ. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണു ഇവര്‍ വിവാഹം റജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്നുള്‍പ്പെടെ പൊലീസ് മൊഴിയെടുത്തു. ആദ്യവിവാഹം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങളും അതിന്റെ രേഖകള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങളും പൊലീസ് തുടരുകയാണ്.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ നടന്‍ ദിലീപിന്റെ വ്യക്തിജീവിതം രേഖപ്പെടുത്തേണ്ടതുണ്ട്. ദിലീപിന്റെ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം ഇതിനായി ശേഖരിക്കുന്നത്. മഞ്ജു വാരിയരുമായുള്ള വിവാഹമോചനം, കാവ്യാ മാധവനുമായുള്ള വിവാഹം എന്നീ കാര്യങ്ങളിലേക്കു ദിലീപ് എത്തിയതിനുപിന്നിലെ കാരണങ്ങളാണു പൊലീസ് പരിശോധിക്കുന്നത്.

ആദ്യവിവാഹത്തിന്ഇ ശേഷം സിനിമയിലെത്തിയ ദിലീപ് പിന്നീടാണ് നടി മഞ്ജു വാരിയരുമായി അടുപ്പത്തിലാകുന്നത്. ഈ പരിചയം മഞ്ജുവുമായുള്ള വിവാഹത്തിലേക്കു നയിച്ചു. ഇത്തരം സാഹചര്യങ്ങള്‍ വന്നപ്പോള്‍ യുവതിയോടു ബന്ധുക്കളും മറ്റും കാര്യങ്ങള്‍ വിശദീകരിച്ചു ബോധ്യപ്പെടുത്തി.

ബന്ധുക്കള്‍ കൂടി ഇടപെട്ട് ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ ഇതോടെ തയാറായി. ഈ യുവതി ഇപ്പോള്‍ ഗള്‍ഫിലാണ്. യുവതിയെ നാട്ടിലെത്തിച്ചു മൊഴിയെടുക്കാനുള്ള പൊലീസിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.

ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് അറിയാവുന്ന സിനിമാമേഖലയിലെ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഗോപാലകൃഷ്ണന്‍ എന്ന ഔദ്യോഗിക പേരിലാണു ദിലീപ് ആദ്യ വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്ന് ആരൊക്കെയാണു സാക്ഷിയായി ഒപ്പിട്ടതെന്നു കണ്ടെത്തിയിട്ടുണ്ട്. റജിസ്റ്റര്‍ ഓഫിസിലെ ഈ രേഖകള്‍ കുറ്റപത്രത്തിനൊപ്പം വയ്ക്കാനാണു പൊലീസിന്റെ നീക്കം. ഈ രേഖകള്‍ കണ്ടെടുക്കുന്ന ജോലിയാണു ഒരു മാസമായി അന്വേഷണസംഘം രഹസ്യമായി ചെയ്തിരുന്നത്. രേഖകള്‍ ഇപ്പോഴും കിട്ടിയിട്ടില്ലെന്നാണു സൂചന.

ആദ്യ വിവാഹത്തിന്റെ സാക്ഷികളെ പലതവണ പൊലീസ് ഫോണില്‍ വിളിച്ചിരുന്നു. അന്നത്തെ കൃത്യമായി തീയതി അറിയിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ വിവാഹത്തില്‍നിന്നു ദിലീപ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണു സൂചന. ആദ്യഭാര്യ ഇപ്പോഴും അജ്ഞാതയായി തുടരുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ദിലീപിന്റെ ആദ്യഭാര്യയെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കിവച്ചു എന്നാണു പൊലീസ് പറയുന്നത്.

Scroll To Top