Friday July 21, 2017
Latest Updates

മഞ്ജുവാര്യരുടെ കൂടെ അഭിനയിക്കരുതെന്ന് പലരും പറഞ്ഞതായി നടി കനിഹ

മഞ്ജുവാര്യരുടെ കൂടെ അഭിനയിക്കരുതെന്ന് പലരും പറഞ്ഞതായി നടി കനിഹ

മഞ്ജുവാര്യരുടെ കൂടെ അഭിനയിക്കരുതെന്ന് പലരും പറഞ്ഞതായി നടി കനിഹ. മഞ്ജുവാര്യര്‍ മലയാള സിനിമയിലേയ്ക്ക് ഗംഭീര തിരിച്ചു വരവ് നടത്തിയ ചിത്രമാണ് ഹൌ ഓള്‍ഡ് ആര്‍ യു. ചിത്രത്തില്‍ മഞ്ജുവിന്റെ കൂട്ടുകാരിയായ സൂസന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി കനിഹയാണ്. ഒരു കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ചിത്രത്തില്‍ കനിഹ എത്തിയത്.

എന്നാല്‍ ചിത്രത്തില്‍ മഞ്ജുവിനൊപ്പം അഭിനയിക്കരുതെന്ന് പലരും പറഞ്ഞതായി കനിഹ വെളിപ്പെടുത്തി. സിനിമയില്‍ മഞ്ജുവിനായിരിക്കും കൂടുതല്‍ പ്രാധാന്യമെന്നും അതിനാല്‍ ചിത്രത്തില്‍ അഭിനയിക്കരുതെന്നും ഷൂട്ടിംങ് തുടങ്ങുന്നതിനു മുന്‍പ് പലരും പറഞ്ഞതായി കനിഹ പറഞ്ഞു. 

തനിക്ക് തമിഴിനെക്കാളും മലയാളത്തിലാണ് നല്ല വേഷങ്ങള്‍ ലഭിച്ചിട്ടുള്ളത്. താന്‍ വിവാഹം കഴിച്ചതാണെന്ന പേരില്‍ നിരവധി ചിത്രങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കനിഹ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ജയറാമിന്റെ നായികയായി അഭിനയിക്കുകയാണ് കനിഹ. ജയറാമിന്റെ നായികയായി കനിഹ എത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഇത്.

Scroll To Top