Friday September 22, 2017
Latest Updates

മക്കളെ സ്‌കൂളില്‍ അയയ്ക്കാത്ത കാര്‍ലോയിലെ ഐറിഷ് ദമ്പതികളെ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവ്

മക്കളെ സ്‌കൂളില്‍ അയയ്ക്കാത്ത കാര്‍ലോയിലെ ഐറിഷ് ദമ്പതികളെ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവ്

ഡബ്ലിന്‍: മക്കളെ സ്‌കൂളില്‍ അയയ്ക്കാത്ത ദമ്പതികളെ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവ്.കാര്‍ലോയില്‍ നിന്നുള്ള ദമ്പതികളാണ് ജയില്‍ ശിക്ഷ നേരിടുന്നത്. ആറ് കുട്ടികളുടെ അമ്മയായ മോണിക ഒ കോണോര്‍ എന്ന യുവതിയും ഭര്‍ത്താവ് എഡ്ഡി ഒ നീലുമാണ് ജയില്‍ശിക്ഷ നേരിടുന്നത്. ഇരുവരും തങ്ങളുടെ രണ്ട് കുട്ടികളെ സ്‌കൂളില്‍ അയച്ചില്ലെന്നാണ് കേസ്. 

സംഭവത്തില്‍ ഇരുവരും പത്ത് ദിവസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ശിക്ഷിക്കപ്പെട്ട ദമ്പതികളെ മൌണ്ട്‌ജോയ് ജയിലില്‍ അടയ്ക്കും.

അതേസമയം കുട്ടികളെ വീട്ടില്‍ തന്നെ ഇരുത്താനുള്ള തീരുമാനത്തെ കോണോര്‍ ന്യായീകരിച്ചു. ജയിലിലേക്ക് പോകുന്നതിനു മുമ്പ് ആര്‍ടിഇ റേഡിയോയുമായി സംസാരിക്കവെയാണ് അവര്‍ തന്റെ നടപടിയെ ന്യായീകരിച്ചത്. കുട്ടികളുടെ പ്രാഥമിക വിദ്യാലയം വീട് തന്നെയാണെന്ന് മോണിക പറഞ്ഞു. കുട്ടികളുടെ ബുദ്ധിപരവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് വീട്ടിലെ ശിക്ഷണം തന്നെയാണ് നല്ലതെന്ന് അവര്‍ പറഞ്ഞു. കുട്ടികളുടെ കാര്യത്തില്‍ കുടുംബങ്ങളുടെ അവകാശം തട്ടിയെടുക്കുന്നതാണ് അയര്‍ലണ്ടിലെ നിയമമെന്നും അവര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ഭരണഘടനയുടെ 42 മത് വകുപ്പ് അനുസരിച്ചു കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കാത്തത്കുറ്റകരമാണ്,ഇതനുസരിച്ചാണ് ഗാര്‍ഡ കേസ് രജിസ്ടര്‍ ചെയ്തത്.

Scroll To Top