Tuesday April 25, 2017
Latest Updates

മകന്‍ സ്വന്തം മകളെ ബലാത്സംഗം ചെയ്തുവെന്ന് വെളിപ്പെടുത്തുന്ന മഹാത്മാ ഗാന്ധിയുടെ കത്തുകള്‍ ലേലം ചെയ്യും

മകന്‍ സ്വന്തം മകളെ ബലാത്സംഗം ചെയ്തുവെന്ന് വെളിപ്പെടുത്തുന്ന മഹാത്മാ ഗാന്ധിയുടെ കത്തുകള്‍ ലേലം ചെയ്യും

ലണ്ടന്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ മകന്‍ സ്വന്തം മകളെ ബലാത്സംഗം ചെയ്തുവെന്ന് വെളിപ്പെടുത്തുന്ന കത്ത്  ബ്രിട്ടനില്‍ വച്ച് ലേലം ചെയ്യും. ഗാന്ധിജി തന്റെ മൂത്ത മകന്‍ ഹരിലാലിന് എഴുതിയ കത്തുകളാണ് ബ്രിട്ടനില്‍ ലേലം ചെയ്യുന്നത്. മെയ് 27 നാണ് ലേലം. ഗുജറാത്തി ഭാഷയില്‍ എഴുതിയ കത്തുകളാണിവ.

ഗാന്ധിജി എഴുതിയ മൂന്ന് കത്തുകളാണ് ലണ്ടനിലെ മുള്ളോക്ക് കമ്പനി ലേലത്തില്‍ വച്ചിരിക്കുന്നത്. ഗാന്ധിജിയുടെ മൂത്തമകന്‍ ഹരിലാല്‍ തന്റെ എട്ടുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഹരിലാലിന്റെ മകള്‍ മനു സബര്‍മതി ആശ്രമത്തിലെത്തിയപ്പോള്‍ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും കത്തില്‍ വിശദീകരിക്കുന്നു.

‘മനു എന്നോട് നിന്നെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. എട്ടു വയസ്സിനു മുമ്പ് അവളെ നീ ബലാത്സംഗം ചെയ്തതായും അതിനവള്‍ ചികിത്സ തേടിയതായും അവളെന്നോട് പറഞ്ഞു. നിനക്കറിയുമോ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കാളും നീ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്നെ പ്രയാസത്തിലാക്കുന്നുണ്ട്’ എന്ന് ഗാന്ധിജി ഒരു കത്തില്‍ പറയുന്നു.

വ്യഭിചാരത്തിലും ലഹരിയിലും മുഴുകി ജീവിക്കുന്ന മകന്റെ മരണമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഗാന്ധിജി കത്തില്‍ വിശദീകരിക്കുന്നു. 1935 ലാണ് ഈ കത്തുകള്‍ എഴുതിയത്. സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ ഹരിലാല്‍ വിദേശത്ത് പോയി പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ ഗാന്ധിജി ഇക്കാര്യം അനുവദിച്ചില്ല. ഇതേതുടര്‍ന്ന് ഹരിലാല്‍ ഗാന്ധിജിയുമായി അകല്‍ച്ചയിലായിരുന്നു. ഗാന്ധിജിയുടെ അകന്ന ബന്ധുക്കളാണ് ഈ കത്ത് ഒക്ഷന്‍ കമ്പനിയായ മുള്ളോക്കിന് നല്കിയത്. ഈ കത്തിനു ഒരു കോടി രൂപ ലേലത്തുക ലഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

Scroll To Top