Thursday May 25, 2017
Latest Updates

‘മംഗളയാനും ഇന്ത്യയുടെ സ്‌പേസ് പദ്ധതികളും; ലിമെറിക്കില്‍ ‘മൈക്ക’യുടെ സെമിനാര്‍ ഒക്‌റ്റോബര്‍ 12 ന് 

‘മംഗളയാനും ഇന്ത്യയുടെ സ്‌പേസ് പദ്ധതികളും; ലിമെറിക്കില്‍ ‘മൈക്ക’യുടെ സെമിനാര്‍ ഒക്‌റ്റോബര്‍ 12 ന് 

ലീമെറിക്: ഭാരതത്തിന്റെ യശ്ശസ്സ് വാനോളം ഉയര്‍ത്തിയ മംഗള്‍യാനും, ഇന്ത്യയുടെ സ്‌പേസ് പദ്ധതികളേയും സംബന്ധിച്ച് മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഐ.എസ്സ് ആര്‍. ഓ മുന്‍ശാസ്ത്രജ്ഞന്‍ പ്രസ്തുത വിഷയത്തെ സംബന്ധിച്ച് പ്രഭാഷണം നടത്തും. ഈ അവസരം പരമാവധി വിനിയോഗിക്കുവാന്‍ ലീമെറിക്കിലേയും അയര്‍ലണ്ടിലേയും പ്രിയസുഹൃത്തുക്കളെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഉപകാരപ്രദമായ ഈ വിഷയത്തെ സംബന്ധിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും, സംശയങ്ങളും സെമിനാറില്‍ രേഖപ്പെടുത്താവുന്നതാണ്.

ഒക്ടോബര്‍ 12 ഞായ്‌റാഴ്ച ഉച്ചതിരിഞ്ഞ് 2;30 മുതല്‍ 5;30 വരെയാണു പരിപാടി. ഡൂറഡോയില്‍ സെന്റ്:പോള്‍സ് ചര്‍ച്ച് ഹാളില്‍ നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് താല്പ്പര്യപ്പെടുന്നതായി സെക്രട്ടറി ലിനോ വര്‍ഗീസ്അറിയിച്ചു 

സെമിനാറില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.

ലിനോ വര്‍ഗീസ്(സെക്രട്ടറി,) 0894138082 
രാജന്‍ ചിറ്റാര്‍ (പ്രസിഡണ്ട്)0873931516 

Scroll To Top