Tuesday January 24, 2017
Latest Updates

മംഗലാപുരം വിമാന ദുരന്തത്തിന് നാല് വയസ്; ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാതെ എയര്‍ ഇന്ത്യയുടെ അവഗണന

മംഗലാപുരം വിമാന ദുരന്തത്തിന് നാല് വയസ്; ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാതെ എയര്‍ ഇന്ത്യയുടെ അവഗണന

മംഗലാപുരം വിമാന ദുരന്തത്തിന് ഇന്ന് നാല് വയസ്. വിമാന ദുരന്തം നടന്ന നാല് വര്‍ഷമായിട്ടും എയര്‍ ഇന്ത്യ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കാതെ അവഗണന തുടരുകയാണ്. അപകടത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡം പ്രകാരമുള്ള നഷ്ടപരിഹാരം നല്കുമെന്ന് അന്നത്തെ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ നഷ്ടപരിഹാരം നല്കാതെ അപകടത്തിനു ഇരയായവരുടെ കുടുംബങ്ങളെ പരമാവധി ദ്രോഹിക്കുന്ന നിലപാടാണ് എയര്‍ ഇന്ത്യ അധികൃതരുടെ ഭാഗത്ത് ഇന്ന് ഉണ്ടാകുന്നത്. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് എയര്‍ ഇന്ത്യ നല്‍കാമെന്നേറ്റ നഷ്ടപരിഹാരവും ജോലിയും ഇതുവരെ നല്കിയിട്ടില്ല. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്ന 160 പേരില്‍ 8 പേര്‍ മാത്രമാണ് രക്ഷപെട്ടത്.

ഇതില്‍ രണ്ട് പേര്‍ മലയാളികളാണ്. കൊല്ലപ്പെട്ടവരിലും നല്ലൊരു ശതമാനം പേരും മലയാളികളാണ്. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിപക്ഷം പേരും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവരാണ്. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളില്‍ ചിലര്‍ തീരെ കുറഞ്ഞ നഷ്ടപരിഹാരം വാങ്ങി കേസില്‍ നിന്ന് പിന്‍വലിഞ്ഞു. നിയമപോരാട്ടം നടത്താന്‍ സാമ്പത്തിക ശേഷി ഇല്ലാത്തതാണ് പലരെയും വലയ്ക്കുന്നത്. മറ്റ് ചിലര്‍ എയര്‍ ഇന്ത്യയുടെ അവഗണനയ്‌ക്കെതിരെ ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

Scroll To Top