Sunday October 22, 2017
Latest Updates

ഭ്രാന്ത് പിടിച്ച അമേരിക്കന്‍ കിളവന്‍ അനുഭവിക്കേണ്ടിവരുമെന്ന്’കിം ജോംഗ് ഉന്‍….വാക്കുകള്‍ കൊണ്ടുള്ള തീക്കളി നിര്‍ത്താതെ അമേരിക്കയും,ഉത്തര കൊറിയയും 

ഭ്രാന്ത് പിടിച്ച അമേരിക്കന്‍ കിളവന്‍ അനുഭവിക്കേണ്ടിവരുമെന്ന്’കിം ജോംഗ് ഉന്‍….വാക്കുകള്‍ കൊണ്ടുള്ള തീക്കളി നിര്‍ത്താതെ അമേരിക്കയും,ഉത്തര കൊറിയയും 

പോങ്യാങ് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തരകൊറിയന്‍ പ്രസിഡണ്ട് കിം ജോംഗ് ഉന്‍.’ട്രമ്പിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്.ഉത്തരകൊറിയയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ട്രമ്പ് അനുഭവയ്ക്കേണ്ടി വരും.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ബുദ്ധിസ്ഥിരതയില്ലെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. ഭ്രാന്തുപിടിച്ച യുഎസ് വൃദ്ധനാണ് ട്രംപ്.

ഉത്തരകൊറിയയ്ക്കു നേരെയുള്ള ഭീഷണികള്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള പുതിയ ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടിരുന്നു. നേരത്തെ ഉത്തര കൊറിയയെ പാടേ നശിപ്പിക്കുമെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശക്തമായ ഭാഷയില്‍ പ്രതികരണവുമായി ഉത്തര കൊറിയ രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ പരമാധികാരിയായിരിക്കാനുള്ള യോഗ്യത ട്രംപിനില്ല. വഞ്ചകനും തീക്കളി ഇഷ്ടപ്പെടുന്ന ഗുണ്ടയുമാണ് അമേരിക്കന്‍ പ്രസിഡന്റ് എന്നും കിം പറഞ്ഞു. ഏതു തരം മറുപടിയാണ് അയാള്‍ പ്രതീക്ഷിക്കുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ അതിരുവിട്ടിരിക്കുന്നു.

ട്രംപ് എന്തു പ്രതീക്ഷിച്ചാലും അതിനേക്കാള്‍ വലിയതാകും അനുഭവിക്കേണ്ടിവരികയെന്നും കിം ജോംഗ് ഉന്‍ പറഞ്ഞു. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് കിമ്മിന്റെ പ്രസ്താവന പുറത്തുവിട്ടത്.

അതേസമയം പ്രഹരശേഷിയില്‍ അമേരിക്കയ്ക്കു തുല്യരാവുകയെന്ന കിമ്മിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ പസഫിക് സമുദ്രത്തിലേക്ക് ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനുള്ള പദ്ധതിയുണ്ടെന്ന് തൊട്ടുപിന്നാലെ ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

കൊറിയന്‍ നീക്കത്തിനെതിരെ പ്രതിനടപടികള്‍ക്ക് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയ്ക്കെതിരെ ഉത്തര കൊറിയന്‍ നേതാവ് രംഗത്തെത്തിയത്,

ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റിയോംഗ് ഹോയും ന്യൂയോര്‍ക്കിലെ യു.എന്‍ സമ്മേളനത്തില്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് മറുപടി നല്‍കിയിരുന്നു.;പട്ടി കുറയ്ക്കുന്നതിന് തുല്യമായി മാത്രമേ അതിനെ കാണുന്നുള്ളൂ….റിയോംഗ് ഹോ പറഞ്ഞു.

‘ആരുടെയെങ്കിലും വാചകമടികേട്ട് പിന്‍വാങ്ങുന്നവരല്ല ഉത്തര കൊറിയ എന്നും ട്രംപിന്റെ ഭീഷണിയെ കാര്യമായി കാണുന്നില്ലെന്നും റിയോംഗ് ഹോ പറഞ്ഞു. അമേരിക്കയെയും തങ്ങളുടെ മറ്റ് സഖ്യ കക്ഷികളെയും തൊട്ടാല്‍ ഉത്തരകൊറിയയെ പൂര്‍ണമായും തകര്‍ക്കുമെന്ന് യു.എന്‍ അസംബ്ലിയില്‍ ചൊവ്വാഴ്ച ഡൊണാള്‍ഡ് ട്രംപ് പ്രസംഗിച്ചിരുന്നു. ഇതിനു മറുപടിയാണ് ഹോ സമ്മേളനത്തില്‍ പറഞ്ഞത്.

തങ്ങളെ ആക്രമിച്ചാല്‍ ഉത്തരകൊറിയയെ തകര്‍ക്കുകയല്ലാതെ മുന്നില്‍ മറ്റ് വഴിയില്ലെന്നും, റോക്കറ്റ് മനുഷ്യന്റെ (കിം ജോംഗ് ഉന്‍) ആത്മഹത്യാ പരമായ തീരുമാനമായിരിക്കും അമേരിക്കയുമായി ഏറ്റുമുട്ടാനുള്ള ഒരുക്കമെന്നുമായിരുന്നു ട്രംപിന്റെ പരാമര്‍ശം. ലോക രാജ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം തുടരുന്ന സാഹചര്യത്തിലായിരുന്നു ഭീഷണയുമായി ട്രംപ് രംഗത്തെത്തിയത്.

Scroll To Top