Tuesday January 24, 2017
Latest Updates

ഭീകരതാണ്ഡവമാടി ഹരിക്കേന്‍ കൊടുങ്കാറ്റ് ,റോസ് കോമണില്‍ മിനി റ്റൊണാര്‍ഡോ ,ജനജീവിതം സ്തംഭിച്ചു

ഭീകരതാണ്ഡവമാടി ഹരിക്കേന്‍ കൊടുങ്കാറ്റ് ,റോസ് കോമണില്‍ മിനി റ്റൊണാര്‍ഡോ ,ജനജീവിതം സ്തംഭിച്ചു

കോര്‍ക്ക് :രാജ്യത്ത് ജനജീവിതത്തെ പാടെ സ്തംഭിപ്പിച്ചു കൊണ്ട് ആഞ്ഞടിക്കുന്ന്തായി റിപ്പോര്‍ട്ടുകള്‍.

തെക്ക് കിഴക്കന്‍ കൌണ്ടികളില്‍ ഇന്ന് രാവിലെ ആഞ്ഞു വീശിയ ഹരിക്കേന്‍ കൊടുങ്കാറ്റ് രണ്ടു ലക്ഷത്തോളം വീടുകളിലേയ്ക്കുള്ള വൈദ്യുതി ബന്ധം താറുമാറാക്കി.കനത്തുകൊണ്ടിരിക്കുന്ന ഭീകര കാലാവസ്ഥയില്‍ ജനങ്ങള്‍ ഇരുട്ടിലാണ്. .മണിക്കൂറില്‍ നൂറു മൈല്‍ വേഗതയിലാണ് ഇന്ന് മിക്ക സ്ഥലങ്ങളിലും കാറ്റ് വീശി കൊണ്ടിരിക്കുന്നത്.

റോസ് കോമണില്‍ ഇന്ന് രാവിലെ ഒരു മിനി റ്റൊണാര്‍ഡോ രൂപപ്പെട്ട് ആഞ്ഞു വീശി.നിരവധി വീടുകളും ,കാറുകളും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.

ലിമറിക്കില്‍ കാറ്റ് വന്‍നാശമാണ് വരുത്തിയത്.പല സ്ഥലങ്ങളിലും റോഡിലേയ്ക്ക് മരങ്ങള്‍ വീണ് ഗതാഗതം താറുമാറായി.ഒട്ടേറെ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി.കാലാവസ്ഥ പരിഗണിച്ച് ലിമറിക്കില്‍, വീടിന് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പ്അധികൃതര്‍ നല്‍കിയിട്ടുണ്ട്

ലിമറിക്ക് ,കെറി ,കോര്‍ക്ക് തുടങ്ങിയ കൌണ്ടികളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് കടന്നുപോയത്.ലിന്‍സ്റ്റര്‍,മണ്‍സ്റ്റര്‍ ,കണക്റ്റ് മേഖലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്.കില്‍ക്കനിയില്‍ അടിയന്തര സാഹചര്യം നേരിടാന്‍ ഉന്നത തല സമിതി രൂപികരിച്ചിട്ടുണ്ട് .

പ്രവചിച്ചിരുന്നത് പോലെ കോര്‍ക്ക് ,കെറി എന്നിവിടങ്ങളിലെല്ലാം കാറ്റ് വന്‍ നാശം വിതച്ചു.ഐറിഷ് പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‍സ് ഇന്ന് രാവിലെ കോര്‍ക്കിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു .

ഈ ആഴ്ച്ചയോടെ അവസാനം കാലാവസ്ഥ വീണ്ടും രൂക്ഷമാവും എന്നാണ് മെറ്റ് ഏറാന്‍ പ്രവചനം

Scroll To Top