Saturday July 21, 2018
Latest Updates

ഭീകരതയ്ക്കെതിരായ പോരാട്ടം ;ഡബ്ലിനിലെ 40 ഫേസ് ബുക്ക് ജീവനക്കാര്‍ക്ക് തീവ്രവാദികളുടെ ഭീഷണി,ആയിരത്തോളം മോഡറേറ്റര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നു

ഭീകരതയ്ക്കെതിരായ പോരാട്ടം ;ഡബ്ലിനിലെ  40 ഫേസ് ബുക്ക് ജീവനക്കാര്‍ക്ക് തീവ്രവാദികളുടെ ഭീഷണി,ആയിരത്തോളം മോഡറേറ്റര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡബ്ലിന്‍: ഭീകരതയ്ക്കെതിരായ പോരാട്ടത്തിനു തുടക്കമിട്ടതിന്റെ പേരില്‍ ഫേസ് ബുക്കിലെ 40 ജീവനക്കാര്‍ക്ക് ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയുള്ളതായി റിപോര്‍ട്. ഗുരുതരമായ ഭീഷണിയുണ്ടെന്നു കരുതുന്ന ഐറീഷ് ആസ്ഥാനത്തെ ആറ് ജീവനക്കാര്‍ക്കു സ്പെഷലിസ്റ്റ് കൗണ്ടര്‍ ടെററിസം ഉന്നത പരിഗണനയില്‍പ്പെട്ട സുരക്ഷയാണ് നല്‍കുന്നത്.അതിനിടെ,ഫേസ് ബുക്കിന്റെ ഡബ്ലിന്‍ ആസ്ഥാന ഓഫിസിലെ ഐറീഷ്- ഇറാഖി വിദഗ്ധന്‍ ഭീകരാക്രമണം ഭയന്ന് രാജ്യം വിട്ടുപോയി.

ഗാര്‍ഡ ഈ സംഭവം പരിശോധിച്ചുവരികയാണ്. ഇക്കാര്യത്തില്‍ ചട്ടലംഘനം നടന്നതായി ഫേസ്ബുക്ക് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ ഉറപ്പിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ചറിഞ്ഞിട്ടുണ്ട്.എന്നാള്‍ ഇപ്പോഴൊന്നും പറയുന്നില്ലെന്നു ഗാര്‍ഡ പറഞ്ഞു.ഭീകരതയെ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ജീവനക്കാരുടെ വിശദാംശങ്ങള്‍ എങ്ങനെ ഐസിസ് ഭീകരുടെ പക്കലെത്തിയെന്നാണ് അന്വേഷിക്കുന്നത്. ഫേസ്ബുക്കിലെ മോഡറേറ്റര്‍മാര്‍ എന്നു വിളിക്കുന്ന പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആയിരത്തോളം പേരുടെ വിവരങ്ങളാണ് ആഗോളതലത്തില്‍ ഐസിസ് ചോര്‍ത്തിയത്.

ഭീകരതയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ നീക്കം ചെയ്ത ആറ് പേരുടെ വിശദാംശങ്ങളാണ് അത് അപ് ലോഡ് ചെയ്തവര്‍ക്ക് ലഭിച്ചിരിക്കുന്നത്.ഹമാസും ഐസിസുമായി ബന്ധമുള്ള ഏഴുപേര്‍ക്ക് എങ്ങനെയാണ് ആറിലൊരാളായ തന്റെ വിവരം ചോര്‍ന്നതെന്ന് ഇവിടം വിട്ടയാള്‍ പറഞ്ഞു. ഇറാഖില്‍ പിറന്ന ഐറീഷ് പൗരനായ ഇയാള്‍ക്ക് (പേര് വെളിപ്പെടുത്താനാവില്ല) മണിക്കൂറിന് 13 യൂറോ എന്ന നിലയിലാണ് ശമ്പളം ലഭിച്ചിരുന്നത്.അഞ്ച് മാസത്തേക്ക് കിഴക്കന്‍ യൂറോപ്പിലേക്കാണ് പോയതെന്ന് അദ്ദേഹം പറഞ്ഞു.

ഡബ്ലിനില്‍ കഴിയുന്നത് അപകടമാണെന്നു കണ്ടതിനെ തുടര്‍ന്നാണ് പോന്നത്.അയര്‍ലണ്ടിലാണെന്ന ഒറ്റ കാരണമേയുള്ളു. അവിടെ നിന്നും ഭീകരതയില്‍ നിന്നും ഭീഷണിയില്‍ നിന്നും രക്ഷപ്പെടണമായിരുന്നു. ഇദ്ദേഹത്തിന്റെ അച്ഛനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ഡബ്ലിനിലെത്തിയത്. അമ്മാവനെ ഇറാഖില്‍ ഭീകരര്‍ കൊന്നു.

ഫേസ് ബുക്ക് കമ്പനിയിലെ ആറുപേരുടെയും വിശദാംശങ്ങള്‍ ഐസീസ്, ഹിസ്ബുള്ള,കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ടി എന്നിവരുടെ അക്കൗണ്ടുകളില്‍ ലഭ്യമായിട്ടുള്ളതായി കിഴക്കന്‍ യൂറോപ്പിലെത്തിയ മോഡേററ്റര്‍ പറഞ്ഞു.ഇത്തരം ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടാല്‍ ഐസീസിന്റെ ശിക്ഷ തലവെട്ടലാണ് .ആരാണ് തീവ്രവാദികള്‍ക്കെതിരായി ഇവിടെയുള്ളതെന്നറിയുകയാണ് അവരുടെ ആവശ്യം.അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായി ഒരാള്‍ നടത്തിയ അന്വേഷണങ്ങളെക്കുറിച്ച് പറയേണ്ട കാര്യം ഗാര്‍ഡ സിയോച്നയ്ക്കില്ലെന്ന് ഗാര്‍ഡ വക്താവ് പറഞ്ഞു.ഫേസ് ബുക്ക് ഈ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.വളരെ ചെറിയൊരു വിഭാഗം വിവരങ്ങളേ പുറത്തുപോയിട്ടുള്ളുവെന്ന് കമ്പനി, മോഡറേറ്ററുടെ രക്ഷകര്‍ത്താവിനോട് പറഞ്ഞു.ഇവിടുത്തെ ആരുടെയെങ്കിലും കുടുംബത്തിന് ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയുണ്ടായതായി അറിവില്ലെന്നും കമ്പനി വ്യക്തമാക്കി.

Scroll To Top