Monday November 20, 2017
Latest Updates

ഭാവിയില്‍ ഡബ്ലിന്‍ നിവാസികള്‍ക്ക് റീസൈക്കിള്‍ ചെയ്ത മലിനജലം കുടിക്കേണ്ടി വന്നേക്കുമെന്ന് വെളിപ്പെടുത്തല്‍ 

ഭാവിയില്‍ ഡബ്ലിന്‍ നിവാസികള്‍ക്ക് റീസൈക്കിള്‍ ചെയ്ത മലിനജലം കുടിക്കേണ്ടി വന്നേക്കുമെന്ന് വെളിപ്പെടുത്തല്‍ 

ഡബ്ലിന്‍ :ഭാവിയില്‍ ഡബ്ലിന്‍ നിവാസികള്‍ക്ക് റീസൈക്കിള്‍ ചെയ്ത മലിനജലം കുടിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്.തലസ്ഥാന നഗരിയിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി പുതിയ ഐറിഷ് വാട്ടര്‍ ഇത്തരം സംവിധാനത്തെക്കുറിച്ചാലോചിക്കുന്നതായാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.

പുതിയ റിസര്‍വോയറുകളുടെ നിര്‍മ്മാണം, ന്യൂ അബ്സ്ട്രാക്ഷന്‍ പോയിന്റുകള്‍, സമുദ്രജല ട്രീറ്റിംഗ് പ്ലാന്റുകള്‍, ഡിമാന്റ് മാനേജ്മെന്റ് എന്നിവയെല്ലാമാണ് ഐറീഷ് വാട്ടര്‍ പരിഗണിക്കുന്ന മറ്റ് മാര്‍ഗങ്ങള്‍.അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ശുദ്ധവും സുരക്ഷിതവുമായ ജലം പ്രദാനം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളാണ് ഐറിഷ് വാട്ടര്‍ അന്വേഷിക്കുന്നത് .

തലസ്ഥാനത്തെമ്പാടുമായുള്ള ചില ജല സ്രോതസുകള്‍ സമ്മര്‍ദത്തിലാണ്.ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശമാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്നങ്ങളുള്ള പ്രദേശമായി കണക്കാക്കുന്നത്.ആസ്ട്രേലിയ, അമേരിക്കന്‍ രാഷ്ട്രങ്ങള്‍, ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നീ രാജ്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത ജലം ഉപയോഗിക്കുന്നുണ്ട്.നിലവിലുള്ള ജലവിതരണ സംവിധാനത്തില്‍ തുടര്‍ച്ചയായ സമ്മര്‍ദം ഉണ്ടാകുമെന്നും കാലാവസ്ഥാ വ്യതിയാനവും മറ്റും വിതരണത്തെ ബാധിക്കുമെന്നും നേരത്തേ ഐറീഷ് വാട്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Scroll To Top