Monday February 27, 2017
Latest Updates

ഡബ്ലിനില്‍ റിപ്പബ്ലിക് ദിനം സാഘോഷം കൊണ്ടാടി,പങ്കെടുക്കാനെത്തിയത് ഒരേയൊരു മലയാളികുടുംബം

ഡബ്ലിനില്‍   റിപ്പബ്ലിക് ദിനം സാഘോഷം കൊണ്ടാടി,പങ്കെടുക്കാനെത്തിയത് ഒരേയൊരു മലയാളികുടുംബം

photo 4
ഡബ്ലിന്‍ :ഭാരതത്തിന്റെ 65മത് റിപ്പബ്ലിക് ദിനം അയര്‍ലണ്ടിലും അത്യാഹ്ലാദപൂര്‍വ്വം ആഘോഷിച്ചു.ഡബ്ലിന്‍ ഫോക്‌സ് റോക്കിലെ ഇന്ത്യാ ഹൗസില്‍ അമ്പസിഡര്‍ രാധികാ ലോകേഷ് ദേശിയ പതാകയുയര്‍ത്തി.തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കുകയും അതിനു ശേഷം ഇന്ത്യന്‍ പ്രസിഡണ്ടിന്റെ സന്ദേശം അമ്പാസിഡര്‍ വായിക്കുകയും ചെയ്തു .

ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്ന നിരവധിപേര്‍ ആഘോഷസമാനമായ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യാ ഹൗസില്‍ എത്തിയിരുന്നു.ഉത്തരേന്ത്യക്കാരും ,ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കൂട്ടത്തോടെയെത്തിപ്പോള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് ഒരേയൊരു മലയാളി കുടുംബമാണ്. അയര്‍ലണ്ടില്‍ ആകെയുള്ള ഇരുപതിനായിരം ഇന്ത്യാക്കാരില്‍ 70 % പേരും മലയാളികളാണെന്നിരിക്കെയാണ് ഈ വൈരുദ്ധ്യം.repubphoto (3)

ഒട്ടേറെ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അയര്‍ലണ്ടില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്തപ്പെട്ടു
ഓ ഐ സി സി യുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഇന്നലെ ബ്രേയില്‍ വെച്ചു നടത്തപ്പെട്ടു
ന്യൂഡല്‍ഹിയില്‍ രാജ്യത്തിന്റെ ശക്തി തെളിയിച്ചു 65ാമത് റിപ്പബ്ലിക്ക് ദിനംആഘോഷിച്ചു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പ്രകടനങ്ങള്‍ക്കും സൈനിക ശക്തി തെളിയിക്കുന്ന പരേഡുകള്‍ക്കും ഡല്‍ഹി രാജ്പഥും ചെങ്കോട്ടയും സാക്ഷിയായി. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പതാക ഉയര്‍ത്തിയ ശേഷം പരേഡില്‍ നിന്നു അഭിവാദ്യം സ്വീകരിച്ചു.

ജപ്പാനീസ് പ്രധാന മന്ത്രി ഷിന്‍സോ ആബേയാണ് ഈ വര്‍ഷത്തെ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്,പ്രധിരോധ മന്ത്രി എ.കെ ആന്റണി, യുപി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി, ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാള്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എന്നിവരും ചടങ്ങിനു സാക്ഷികളായി. കനത്ത സുരക്ഷയാണ് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആയുധ ധാരികളായ നിരവധി പൊലീസുകാരെയാണ് വിന്യസിച്ചത്. തന്ത്ര പ്രധാന സ്ഥലത്ത് ഷാര്‍പ്പ് ഷൂട്ടേര്‍സും എന്‍.എസ്.ജിയടക്കമുള്ള സുരക്ഷയാണ് ഒരുക്കിയത്.

ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധ വിമാനമായിരുന്നു ഇത്തവണ പ്രദര്‍ശനത്തില്‍ ശ്രദ്ധാ കേന്ദ്രമായത്. സൂപ്പര്‍ സോണിക് വിമാനം, എം.ബി.ടി അര്‍ജുന്‍ ടാങ്ക്, അസ്ത്ര, ടി90 ഭീഷ്മ ടാങ്ക് ,ബ്രഹ്മോസ് തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചു. കടല്‍ സുരക്ഷയുടെ ഭാഗമായി നാവിക സേനയുടെ പ്രത്യേക പരേഡും അരങ്ങേറി. പതിനെട്ടു സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെ ടാബ്ലോകളും പ്രദര്‍ശിപ്പിച്ചു. തെരഞ്ഞെടുത്ത സ്‌കൂള്‍ കുട്ടികളുടെ കലാ പ്രകടനവും അരങ്ങേറി.

25,000 ത്തിലതികം വരുന്ന ഡല്‍ഹി പൊലീസുകാരെയാണ് വിവിധ സ്ഥലങ്ങളില്‍ സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും ഇന്നു റിപ്പബ്ലിക് ദിനംആഘോഷിച്ചു.

Scroll To Top