Sunday July 23, 2017
Latest Updates

ഭാരതം കലാമിന് ആദരം അര്‍പ്പിക്കുന്നു,മൃതദേഹം ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഏറ്റുവാങ്ങും 

ഭാരതം കലാമിന് ആദരം അര്‍പ്പിക്കുന്നു,മൃതദേഹം ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഏറ്റുവാങ്ങും 

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ മൃതദേഹം ഷില്ലോങ്ങില്‍നിന്ന് ഗുവാഹത്തി വഴി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി മൃതദേഹം ഏറ്റുവാങ്ങും. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിലേക്ക് കൊണ്ടുപോരുന്നത്. രാവിലെ 11.30ന് ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും.സംസ്‌കാരം നടത്തുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ എടുക്കും. ജന്മനാടായ രാമേശ്വരത്ത് സംസ്‌കാരം നടത്തണമെന്ന ആഗ്രഹം കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതും കൂടി കണക്കിലെടുത്താകും തീരുമാനമെടുക്കുക.
കര്‍മ്മനിരതമായിരുന്നു കലാമിന്റെ ജീവിതം. കുട്ടിക്കാലത്തേ അധ്യാപകര്‍ പ്രകടിപ്പിച്ച കഠിനാധ്വാനിയെന്ന വിശേഷണം മരണം വരെയും കൂടെക്കൊണ്ടുനടന്നു അദ്ദേഹം. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുമ്പോഴും ഷില്ലോങ് ഐ.ഐ.എമ്മില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ അദ്ദേഹം എത്തിയത് അതുകൊണ്ടായിരുന്നു.

യാത്രയും ദീര്‍ഘനേരത്തെ പ്രസംഗവും ആരോഗ്യനില കണക്കെടുത്ത് ഡോക്ടര്‍മാര്‍ വിലക്കിയിരുന്നു. ഇത് ഗൗനിക്കാതെയാണ് കലാം ഇന്നലെ ഷില്ലോങിലെത്തിയത്. പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ വൈകീട്ട് 6.52നാണ് കലാം കുഴഞ്ഞുവീണത്. ഉടന്‍തന്നെ സമീപത്തെ ബദാനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പെട്ടെന്നുണ്ടായ ശക്തമായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആരോഗ്യനില അതീവ ഗുരുതരമാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും രാത്രി ഒമ്പതു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു

Scroll To Top