Thursday October 18, 2018
Latest Updates

ഭവന വില കുറയുന്നു..? ഡബ്ലിനില്‍ ഒന്നര ലക്ഷം യൂറോ വരെ വില കുറഞ്ഞു,പുതിയ വെളിപ്പെടുത്തലുകളുമായി വിദഗ്ദ്ധര്‍, വാങ്ങാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് ഇനി വീട് തേടി തുടങ്ങാം 

ഭവന വില കുറയുന്നു..? ഡബ്ലിനില്‍ ഒന്നര ലക്ഷം യൂറോ വരെ വില കുറഞ്ഞു,പുതിയ വെളിപ്പെടുത്തലുകളുമായി വിദഗ്ദ്ധര്‍, വാങ്ങാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് ഇനി വീട് തേടി തുടങ്ങാം 

ഡബ്ലിന്‍:ഡബ്ലിന്‍ മേഖലയിലെ കഴിഞ്ഞ ഏതാനം ആഴ്ചകളില്‍ മാസം കാര്യമായ കുറവ് വന്നിട്ടുള്ളതായി കണക്കുകള്‍.അയര്‍ലണ്ടിലെ ഭവനവില വിനിയോഗശേഷിയേക്കാള്‍ 25 ശതമാനത്തില്‍ അധികമാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് തൊട്ടുപിന്നാലെയാണ് പ്രോപ്പര്‍ട്ടിയുടെ വില ഒന്നര ലക്ഷം യൂറോ വരെ ഒറ്റയടിയ്ക്ക് കുറഞ്ഞതായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ ഓപ്പറേറ്റേഴ്സിന്റെയും, വാല്യൂവര്‍മാര്‍മാരുടെയും റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഭവനവില കുറഞ്ഞതായി ഔദ്യോഗികമായി സമ്മതിച്ചു കൊണ്ടുള്ള ഒരു കണക്ക് പുറത്തുവരുന്നത്.ഡബ്ലിനിലെ ഏറ്റവും ചിലവേറിയ നഗരങ്ങപ്രദേശങ്ങളില്‍ 150,000 യൂറോ വരെ വീടുകള്‍ക്ക് കുറഞ്ഞിട്ടുള്ളതായാണ് കണക്കുകള്‍.ഡബ്ലിന്‍ 4,ബ്‌ളാക്ക് റോക്ക് മേഖലകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.അയര്‍ലണ്ടില്‍ വീട് വില ആദ്യം വര്‍ധിക്കുന്ന പ്രദേശങ്ങളിലാണ് ആദ്യഘട്ട വിലയിടിവും രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഡണ്‍ലേരി,ഫിംഗല്‍ മേഖലകളില്‍ ഒറ്റയടിയ്ക്ക് വീടുകളുടെ വില കുറഞ്ഞത് പത്ത് ശതമാനം വരെയാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.മൂന്നോ അതിലധികമോ ബെഡ് റൂമുകള്‍ ഉള്ള വീടുകള്‍ക്ക് പത്തു ശതമാനത്തിലധികമാണ് വിലകുറഞ്ഞിട്ടുള്ളത്.

എന്നാല്‍ ഗ്രാമമേഖലകളില്‍ വിലക്കുറവ് അനുഭവപ്പെടുന്നില്ലെന്ന് മാത്രമല്ല നേരിയ തോതില്‍ വിലക്കൂടുതല്‍ ഉണ്ടാവുന്നുണ്ട്. പോര്‍ട്ട് ലീഷ്,, കില്‍കെന്നി, വെക്‌സ് ഫോര്‍ഡ്, ഓഫലി എന്നിവിടങ്ങളില്‍ ആവശ്യക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും വിലക്കുറവ് അനുഭവപ്പെടുന്ന കൗണ്ടികളല്ല.

കഴിഞ്ഞ 2-3 വര്‍ഷങ്ങളായി ഡബ്ലിനിലെ വീടുകള്‍ക്ക് വില വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഇതില്‍ ഏറ്റവുമധികം വര്‍ദ്ധനവുണ്ടായത് 2016 -17 വര്‍ഷങ്ങളില്‍ ആണ്.

എന്നാല്‍ ഇപ്പോള്‍ വില കുറയുന്ന പ്രതിഭാസമാണ് സംഭവിക്കുന്നത്. ഇത് സാധാരണജനങ്ങള്‍ അറിഞ്ഞാല്‍ ഇപ്പോള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന പല വീടുകള്‍ക്കും പ്രതീക്ഷിച്ചതിലും കുറവ് വിലയേ ലഭിക്കൂ. ഇത് തങ്ങളെ ബാധിക്കും എന്നതിനാലാണ് ഏജന്റുമാര്‍ ഇക്കാര്യം പുറത്തു വിടാത്തതും, വില ഏറുകയാണ് എന്ന് പ്രചരിപ്പിച്ചു കൊണ്ടിരുന്നതും.

വീടുകളുടെ വില്പന സര്‍വ്വപ്രതീക്ഷകളും തെറ്റിച്ച് കുറഞ്ഞതോടെ വില കുറയ്ക്കാതെ വില്പനക്കാര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്ന അവസ്ഥ വന്നിരിക്കുകയാണ്.

എങ്കിലും വീടുകള്‍ക്ക് വില കുറയുകയാണ് എന്ന കാര്യം തുറന്നു പറഞ്ഞാല്‍ കൂടുതല്‍ പേര്‍ കുറഞ്ഞ വിലയ്ക്ക് വീടുകള്‍ വാങ്ങാനായി വരും. ഇത് പ്രതീക്ഷിച്ച വില ലഭിക്കാതിരിക്കാന്‍ കാരണമാകുമെങ്കിലും അടുത്ത തകര്‍ച്ചയ്ക്ക് മുമ്പേ വീടുകള്‍ വിറ്റുപോകാന്‍ ഇത് സഹായിച്ചേക്കും.പ്രത്യേകിച്ചും വിപണിയില്‍ മോര്‍ട്ട് ഗേജ് ലഭിക്കാന്‍ ഇപ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ ഇല്ലെന്നിരിക്കെ.

പ്രോപ്പര്‍ട്ടി പ്രൈസ് രജിസ്റ്ററില്‍ ഒരു വീട് എത്ര വിലയ്ക്കാണ് വില്‍ക്കപ്പെട്ടത് എന്ന് കൃത്യമായി അറിയാന്‍ സാധിക്കും.എന്നാല്‍ വാങ്ങുന്നയാളും വില്‍ക്കുന്നയാളും തമ്മില്‍ ധാരണയിലെത്തി മൂന്ന് മാസമെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ ഈ വില സൈറ്റില്‍ പ്രസിദ്ധപ്പെടുത്തൂ. ഈ കണക്ക് മാത്രം നോക്കുന്നവര്‍ക്ക് മൂന്നു മാസത്തിനിടെ വിപണിയില്‍ സംഭവിക്കുന്ന വില വ്യത്യാസം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു.അതായത് ഇപ്പോള്‍ പുറത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ ഓപ്പറേറ്റേഴ്സ് പുറത്തു വിട്ടിരിക്കുന്ന കണക്കുകളേക്കാള്‍ അധികമാണ് ഭവനവില കുറഞ്ഞിട്ടുള്ളത് എന്ന് തന്നെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അയര്‍ലണ്ടിലെ നിക്ഷേപം അവസാനിപ്പിച്ച് മടങ്ങിപ്പോയി അമേരിക്കയില്‍ നിക്ഷേപിക്കാന്‍ അമേരിക്കന്‍ വള്‍ച്ചര്‍ ഫണ്ടുകള്‍ തീരുമാനം എടുത്തിട്ടുള്ളതും ഭവനവിലകുറയാന്‍ കാരണമാവുന്നുണ്ട്.തീരുമാനമാവാത്ത ബ്രെക്‌സിറ്റ് കരാറുകളും താത്കാലികമായെങ്കിലും വില വര്‍ദ്ധനവിനെ പിടിച്ചു നിര്‍ത്താന്‍ കാരണമായിട്ടുണ്ട്.

വീട് വാങ്ങാന്‍ ലോണും പാസാക്കിയിരിക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ശുഭ സൂചകമായ വാര്‍ത്തകളാണ് വരുന്നതെങ്കിലും,വീട് വാങ്ങേണ്ട ലോണ്‍ കാലാവധിയ്ക്കുള്ളില്‍ വില ഇടിവ് യാഥാര്‍ഥ്യമാവുമോ എന്ന് സംശയമുണ്ട്.ഒരു കാര്യം പക്ഷെ ഉറപ്പാണ്.വീട് വില കുറയുന്ന വേഗം കൂടുകയാണ് എന്നതാണ് അത്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top