Friday January 20, 2017
Latest Updates

ഭവന വായ്പ നല്‍കാന്‍ ശതകോടീശ്വരന്‍ ഡെര്‍മോട്ട് ഡെസ്മണ്ട് രംഗത്ത്

ഭവന വായ്പ നല്‍കാന്‍ ശതകോടീശ്വരന്‍ ഡെര്‍മോട്ട് ഡെസ്മണ്ട് രംഗത്ത്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വീടുകള്‍ക്ക് വായ്പ നല്‍കാന്‍ ശതകോടീശ്വരന്‍ ഡെര്‍മോട്ട് ഡെസ്മണ്ട് രംഗത്ത്. അയര്‍ലണ്ടില്‍ ഭവന നിര്‍മ്മാണത്തിന് വായ്പ നല്‍കാന്‍ 200 മില്യന്‍ യൂറോ നിക്ഷേപമിറക്കുമെന്ന് ഡെര്‍മോട്ട് ഡെസ്മണ്ട് വ്യക്തമാക്കി. അമേരിക്കയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ബ്രോഡ്ഹാവന്‍ ക്രെഡിറ്റ് പാര്‍ട്ട്‌ണേഴ്‌സിന്റെ ഉടമയാണ് ഡെസ്മണ്ട്. ഗ്രേറ്റര്‍ ഡബ്ലിനിലാണ് കമ്പനി നിക്ഷേപം ഇറക്കാന്‍ ഉദ്ദേശിക്കുന്നത്. 

ഭവന നിര്‍മാണ മേഖല കൂടാതെ ഡബ്ലിനില്‍ മറ്റ് രംഗങ്ങളില്‍ കൂടി കമ്പനി നിക്ഷേപം ഇറക്കും. അയര്‍ലണ്ടില്‍ നിക്ഷേപം ഇറക്കുന്നതിന് മുന്നോടിയായി ബ്രോഡ്ഹാവന്‍ ഡബ്ലിനിലെ പ്രമുഖ ബില്‍ഡാര്‍മാരുമായി ചര്‍ച്ച ആരംഭിച്ചു. അയര്‍ലണ്ടില്‍ നിന്നുള്ള പ്രമുഖരായ സ്റ്റുവര്‍ട്ട് ഡോയല്‍, ഡേവിഡ് കല്ലന്‍ തുടങ്ങിയവരും പദ്ധതിയില്‍ സഹകരിക്കും. സ്ട്ടുവര്‍ട്ട് നേരത്തെ ഡെസ്മണ്ടിന്റെ ഇക്വിറ്റി സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡേവിഡ് പ്രമുഖ കോര്‍പ്പറേറ്റ് ബാങ്കറും ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാണ്.

Scroll To Top