Saturday November 25, 2017
Latest Updates

ഭവന പ്രതിസന്ധിയില്‍ ശക്തമായി ഇടപെടുമെന്ന സൂചനയുമായി എ.ഐ.ബി

ഭവന പ്രതിസന്ധിയില്‍ ശക്തമായി ഇടപെടുമെന്ന സൂചനയുമായി എ.ഐ.ബി

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ഭവന പ്രതിസന്ധിയില്‍ ശക്തമായി ഇടപെടുമെന്ന സൂചനയുമായി എ.ഐ.ബി. പൂതിയ വീടുകള്‍ വിപണിയിലെത്തിക്കുന്നതില്‍ ഗൗരവപൂര്‍ണമായ സംഭാവനകളുണ്ടാകുമെന്ന് ചെയര്‍മാന്‍ ഫിച്ചാര്‍ഡ് പൈം ആണ് വെളിപ്പെടുത്തിയത്.

ഡോണഗലില്‍ അടുത്തിടെ നടന്ന മാക് ഗില്‍ സമ്മര്‍ സ്‌കൂള്‍ പരിപാടിയെ മുന്‍ നിര്‍ത്തിയാണ് ചെയര്‍മാന്റെ പ്രസ്താവന. ഹൗസിംഗ് മേഖല ഇപ്പോഴും സ്തംഭനത്തിലാണ് .വീടുകള്‍ പൂര്‍ത്തിയാക്കുന്നത് മന്ദഗതിയിലുമാണ്.ഈ സാഹചര്യത്തില്‍ എഐബിക്ക് ഫലപ്രദമായി സംഭാവന ചെയ്യാനാകുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.വിവിധ രാജ്യങ്ങളിലെ പ്രോപ്പര്‍ട്ടി ഡവലപ്പേഴ്സിനെ പങ്കെടുപ്പിച്ച് ബാങ്ക് ആസ്ഥാനത്ത് നടത്തിയ വിരുന്നില്‍ ഹൗസിംഗ് വിഷയം ചര്‍ച്ച ചെയ്തിരുന്നു.അവരുമായി സംസാരിച്ചതില്‍ നിന്നും വിശദമായൊരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

സമ്മറോടെ അത് പ്രസിദ്ധീകരിക്കും.സ്വകാര്യമേഖലയെ ഫലപ്രദമായി വിനിയോഗിച്ച് വലിയ സംഭാവനകള്‍ നേടിയെടുക്കാന്‍ നമുക്കാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ 155മില്യന്‍ യൂറോ ഡബ്ലിനിലെ ജെര്‍വീസ് ഷോപ്പിംഗ് സെന്ററിന് റീ ഫിനാന്‍സ് ചെയ്തതിലൂടെ റിയല്‍ എസ്റ്റേറ്റ് മേഖലയെ പിന്തുണയ്ക്കുന്ന ബാങ്കിന്റെ ഉറച്ച സമീപനം വ്യക്തമാക്കപ്പെട്ടിരുന്നു.ഏഴുവര്‍ഷത്തേക്കാണ് ഈ കമ്പനിക്ക് വായ്പ ദീര്‍ഘിപ്പിച്ചു നല്‍കിയത്.

Scroll To Top