Wednesday August 16, 2017
Latest Updates

ഭവന നിര്‍മ്മാണത്തിനായി 1 ബില്യന്‍ യൂറോ മാറ്റി വയ്ക്കണമെന്ന് സിന്‍ ഫിന്‍ പാര്‍ട്ടി 

ഭവന നിര്‍മ്മാണത്തിനായി 1 ബില്യന്‍ യൂറോ മാറ്റി വയ്ക്കണമെന്ന് സിന്‍ ഫിന്‍ പാര്‍ട്ടി 

ഡബ്ലിന്‍: രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 1 ബില്യന്‍ യൂറോ മാറ്റി വയ്ക്കണമെന്ന് സിന്‍ ഫിന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. സോഷ്യല്‍ ഹൗസിംഗിനായി ഒരു ബില്യന്‍ യൂറോ മാറ്റിവയ്ക്കണമെന്നാണ് സിന്‍ ഫിന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്. 1 ബില്യന്‍ യൂറോ സര്‍ക്കാര്‍ അനുവദിച്ചാല്‍ 6,600 യൂണിറ്റ് വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് സിന്‍ ഫിന്‍ പറഞ്ഞു.

സ്ട്രാറ്റജിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കൈകാര്യം ചെയ്യാന്‍ കൌണ്‍സിലുകള്‍ക്കും അധികാരം നല്‍കണമെന്ന് സിന്‍ ഫിന്‍ ആവശ്യപ്പെട്ടു. ഈ അധികാരം കൌണ്‍സിലുകള്‍ക്ക് കൂടി നല്‍കിയാല്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ കൌണ്‍സിലുകള്‍ക്കും സാധിക്കും. ഭവന രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിന്‍ ഫിന്‍ നേതാവ് ഡെസി എല്ലിസ് ആവശ്യപ്പെട്ടു. 

കൌണ്‍സിലുകളുടെ ഹൗസിംഗ് ലിസ്റ്റില്‍ കാത്തിരിക്കുന്നവരുടെ പ്രശ്‌നം പരികരിക്കാന്‍ അടിയന്തരമായി എന്തെങ്കിലും ചെയ്‌തെ മതിയാകൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൌണ്‍സില്‍ ഹൌസിംഗ് ലിസ്റ്റില്‍ വീടിനായി അപേക്ഷിച്ച് കാത്തിരിക്കുന്നവരുടെ എണ്ണം 89,000 കവിഞ്ഞിരിക്കുകയാണ്. ഭവനരഹിതരെക്കുറിച്ച് ഈയിടെ പുറത്ത് വന്ന മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ഹോട്ടലുകളിലും മറ്റും 5,000 ഭവനരഹിതര്‍ കാത്തിരിക്കുന്നു. ഒരു ലക്ഷത്തോളം പേരെ ഭവനരഹിതരാക്കിയ ഭവനനയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും സിന്‍ ഫിന്‍ ആവശ്യപ്പെട്ടു. 

Scroll To Top