Tuesday September 25, 2018
Latest Updates

ഭവന നിര്‍മാണ മേഖലയില്‍ 742 മില്യന്‍ യൂറോയുടെ പദ്ധതിയൊരുക്കി ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ 

ഭവന നിര്‍മാണ മേഖലയില്‍ 742 മില്യന്‍ യൂറോയുടെ പദ്ധതിയൊരുക്കി ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ 

ഡബ്ലിന്‍:ഡണ്‍ലേരി കൗണ്ടി കൗണ്‍സിലിന് കീഴിലായി 2018-2020 കാലയളവില്‍ ഭവനനിര്‍മ്മാണവും അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിനാണ് 742 മില്യണ്‍ യൂറോയുടെ പദ്ധതിക്ക് അനുമതിയായി. ഭവന നിര്‍മ്മണം പ്രധാനലക്ഷ്യമാക്കി സാമൂഹ്യവും സാമ്പത്തികവുമായി ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഈ പദ്ധതി കൗണ്ടി വികസനം, സാമ്പത്തിക പരിസ്ഥിതി മെച്ചപ്പെടുത്തുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, ജീവിത നിലവാരം ഉയര്‍ത്തുക എന്നിവയും ലക്ഷ്യം വെയ്ക്കുന്നു.

പ്രൊജക്റ്റുകള്‍ക്ക് വേണ്ടി ചിലവാകുന്ന 742 മില്യണ്‍ യൂറോ വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭ്യമാക്കുമെന്ന് കൗണ്‍സില്‍ അറിയിച്ചു . ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനം, ഭവന നിര്‍മ്മാണം, റോഡ് വികസനം തുടങ്ങിയ വിവിധ മേഖലകളിയി ഈ തുക വിനയോഗിക്കും.

ഈ ക്യാപിറ്റല്‍ പ്രോഗ്രാം കൌണ്ടിയുടെ ഭവന നിര്‍മ്മാണ രംഗത്തെ സുസ്ഥിര വളര്‍ച്ചയ്ക്ക് അടിസ്ഥാനമായിരിക്കും എന്ന് ഡണ്‍ ലേരി കൗണ്ടി കൗണ്‍സിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഫിലോമിന പൂല്‍ പറയുന്നു.

കൗണ്ടിയുടെ സന്തുലിതമായ വികസനത്തിന് സഹായകമായ പദ്ധതിയാണ് ഇതെന്ന് കരുതപ്പെടുന്നു.മലയാളി സമൂഹത്തിലടക്കം ഭവനരഹിതരായ കുടിയേറ്റക്കാര്‍ ഏറെയും വന്‍ വാടകയ്ക്ക് താമസിക്കുന്ന പ്രദേശമാണ് ഡണ്‍ലേരി മേഖല.

പദ്ധതി വാര്‍ഷിക അടിസ്ഥാനത്തില്‍ അവലോകനം ചെയ്യപ്പെടും. മറ്റ് വികസന ആശയങ്ങളും അവക്കാവശ്യമായ ഫണ്ടും ലഭ്യമായാല്‍ അവയും പദ്ധതിയോടൊപ്പം ചേര്‍ക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Scroll To Top