Saturday October 20, 2018
Latest Updates

ഭവനവില താങ്ങാനാവാതെ ഡബ്ലിന്‍ നഗരം വിട്ടുപോകുന്നവരുടെ എണ്ണം പെരുകുന്നു,പോര്‍ട്ട് ലീഷിലും,വെക്‌സ് ഫോര്‍ഡിലും വില ഉയരുന്നു 

ഭവനവില താങ്ങാനാവാതെ ഡബ്ലിന്‍ നഗരം വിട്ടുപോകുന്നവരുടെ എണ്ണം പെരുകുന്നു,പോര്‍ട്ട് ലീഷിലും,വെക്‌സ് ഫോര്‍ഡിലും വില ഉയരുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഭവനവില രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് ജനങ്ങളെ എത്തിച്ചിരിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.നഴ്‌സുമാര്‍, അധ്യാപകര്‍, ഗാര്‍ഡ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍പോലും പ്രധാന നഗരങ്ങളില്‍ നിന്നും കുറഞ്ഞചിലവിലുള്ള വീടുകള്‍ക്കായി ചെറുനഗരങ്ങളിലേക്കു മാറുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്.

വര്‍ധിച്ചു വരുന്ന ഭവനവില മൂലം ആളുകള്‍ തങ്ങളുടെ ജോലിസ്ഥലത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമായിട്ടുള്ള നഗരത്തിനു പുറത്തുള്ള പ്രദേശങ്ങളിലേക്ക് പോകാന്‍ നിര്ബന്ധിതരായിത്തീരുന്നു എന്ന് എസ്റ്റേറ്റ് എജന്റുമാര്‍ നല്‍കുന്ന പ്രോപ്പര്‍ട്ടി വിലകളെക്കുറിച്ചുള്ള വിശകലനം വ്യക്തമാക്കുന്ന്‌നു.

74,000 യൂറോ ശമ്പളം ഉള്ളവര്‍ക്ക് പോലും വിപണിയില്‍ ഏറ്റവും കുറഞ്ഞനിരക്കിലുള്ള വീട് പോലും താങ്ങാനാകാത്ത അവസ്ഥയിലേക്ക് അടുത്ത വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ട് മാറും എന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത്. ഡബ്ലിനിലെ എം50 യുടെ സമീപ പ്രദേശങ്ങളില്‍, കോര്‍ക്ക്, ലിമെറിക്ക്, ഗോള്‍വേ ,കില്‍ഡെയര്‍, വിക്ലോ, കോര്‍ക്ക് കൗണ്ടി മേഖല തുടങ്ങിയിടങ്ങളിലാണ് ഏറ്റവും വലിയ പ്രതിസന്ധി.ഈ നഗരങ്ങളില്‍ മൂന്നു ബെഡ്റൂം വീടുകള്‍ ആളുകള്‍ക്ക് താങ്ങാവുന്നതിലും ഉയര്‍ന്ന നിരക്കില്‍ ഉള്ളവയാണ്.കുറഞ്ഞ വില 288,000 യൂറോ വരെ ഉയരുമെന്നാണ് കരുതുന്നത്.അങ്ങനെയെങ്കില്‍ കുറഞ്ഞത് മൂന്ന് ബെഡ്‌റൂമുകളുള്ള ഒരു പ്രോപ്പര്‍ട്ടി വാങ്ങേണ്ടവര്‍ ഡബ്ലിന്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തേക്കു പോവുക തന്നെ വേണ്ടിവരും..

അയര്‍ലാന്റിലെ പ്രാദേശിക ഏജന്റുമാരില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ചു പോര്‍ട്ട് ലീഷില്‍ 25 ശതമാനമാണ് വില വര്‍ദ്ധനവ്. വെക്‌സ്‌ഫോര്‍ഡില്‍ 20ശതമാനവും വിലകൂടി നല്‍കിയിട്ടുണ്ട്. നാലിലൊന്നു വിലവര്‍ദ്ധനവ് ഉണ്ടായിട്ടും, പോര്‍ട്ട് ലീഷിലെ ശരാശരി വീടിന്റെ വില 178,000 യൂറോയും വെക്‌സ്‌ഫോര്‍ഡില്‍ 170,000 യൂറോയുമാണ്.

അതേസമയം ഡബ്ലിന്‍ 14 ല്‍ ശരാശരി വില 625,000 യൂറോയും ഡബ്ലിന്‍ 15 ല്‍ 410,000 യൂറോയും ആണ്. കില്‍കെന്നി,റോസ് കോമണ്‍ വിവിധ ഭാഗങ്ങള്‍ എന്നിവയും വിലകുറവിനാല്‍ ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്ന പ്രദേശങ്ങളാണ്.

നോര്‍ത്ത് ഡബ്ലിനില്‍ നിന്ന് കാരിക്മാക്ക്രോസ് (96 കി. മി.), കാസില്‍ബ്ലേയ്‌നി (114 കി. മി.) എന്നിവടങ്ങളിലേക്കു പോലും ചുരുങ്ങിയ നിരക്കിലുള്ള വീട് വാങ്ങുന്നത്തിനായി ആളുകള്‍ എത്തുന്നുണ്ടെന്ന് മോണ്ടാഗാന്‍ എസ്റ്റേറ്റ് ഏജന്റ് ഡെര്‍മോട്ട് കണ്‍ലണ്‍ പറയുന്നു.കുറഞ്ഞ നിരക്കില്‍ ശാന്തമായ ജീവിത സാഹചര്യങ്ങളിലേക്കു മാറുമ്പോള്‍ ജോലിക്കായി കൂടുതല്‍ യാത്ര ചെയ്യാനും ഒരുക്കമാണത്രെ ജനങ്ങള്‍.

ഡബ്ലിന്‍ നഗരത്തിലെ സെന്റ് ജയിംസ്, സെന്റ് വിന്‍സെന്റ്‌സ് തുടങ്ങിയ രാജ്യത്തെ ഏറ്റവും വലിയ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് പോലും തങ്ങളുടെ ജോലി സ്ഥലത്തിന് സമീപം വീട് വാങ്ങാന്‍ കഴിയുന്നില്ല. ഡബ്ലിന്‍ സിറ്റി കൌണ്‍സിലിലെ അനേകം തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും, പ്രത്യേകിച്ച് റീട്ടെയ്ല്‍, റസ്റ്റോറന്‍സുകള്‍ എന്നിവടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത് തന്നെയാണ് സ്ഥിതി.

2013 അവസാനമാസങ്ങളിലാണ് വീട് വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ തുടങ്ങിയത്. ഡബ്ലിന്റെ പ്രധാനപ്പെട്ട ആറ് പോസ്റ്റ് കോഡ് ഏരിയകളില്‍ മാത്രമാണ് അന്ന് ഉയര്‍ന്ന വിലനിരക്കു ഉണ്ടായിരുന്നത്. 2015 ആയപ്പോഴേക്കും ഒന്‍പത് ഇടങ്ങളിലേക്ക് ബാധിച്ച വിലക്കയറ്റം 2016 ല്‍ 15 പ്രദേശങ്ങളിലായി.അതേ വര്‍ഷം ഡബ്ലിന്‍ -4 ഒരു തരത്തിലുള്ള വീടുകളും വാങ്ങാന്‍ കഴിയാത്തത്ര ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു.

ഈ വര്‍ഷമാവട്ടെ , ഡബ്ലിന്‍ 4, സൗത്ത് കൗണ്ടി ഡബ്ലിന്‍, എന്നിവടങ്ങളില്‍ ഏതു തരത്തിലുള്ള വീടും വാടകയ്ക്കെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും,ഒന്‍പത് പ്രദേശങ്ങളില്‍ മാത്രമേ മൂന്ന് ബെഡ്റൂം വീടുകള്‍ ലഭ്യമാവൂ എന്ന് എസ്റ്റേറ്റ് ഏജന്റുമാരുടെ അസോസിയേഷന്‍ വിലയിരുത്തുന്നു.

ഭവന പ്രതിസന്ധിയുടെ കാരണവും,ആഴവും മനസിലാക്കാനാവാത്തതിനാല്‍ വീട് വാങ്ങാന്‍ അറച്ചു നില്‍ക്കുകയാണ് ഡബ്ലിനിലെ സാധാരണക്കാരില്‍ അധികം പേരും എന്നാണ് അവരുടെ അഭിപ്രായം.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top