Sunday January 21, 2018
Latest Updates

ഭവനവിലയില്‍ കുറവില്ല,മൂന്ന് വര്‍ഷത്തിനുള്ളില്‍ 71 ശതമാനം വര്‍ദ്ധനവുണ്ടായതായി സര്‍ക്കാര്‍ കണക്കുകള്‍

ഭവനവിലയില്‍ കുറവില്ല,മൂന്ന് വര്‍ഷത്തിനുള്ളില്‍ 71 ശതമാനം വര്‍ദ്ധനവുണ്ടായതായി സര്‍ക്കാര്‍ കണക്കുകള്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വീടു വിലയില്‍ സമീപഭാവിയിലൊന്നും വില കുറയില്ലെന്ന സൂചനകളുമായി സര്‍ക്കാര്‍ ഏജന്‍സികള്‍. ഭവനവിലക്ക് റെക്കോര്‍ഡ് വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. പതിനൊന്ന് ശതമാനം വരെയാണ് കഴിഞ്ഞ നവംബറോടെ ഭവനവിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. മഞ്ഞുകാലം വരുന്നതോടെ വില താഴുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്.

ഭവനവില കുത്തനെ വര്‍ദ്ധിക്കുന്ന വാര്‍ത്ത സെന്ററല്‍ സ്റ്റാറ്റിസ്റ്റിക്ക്സ് ഓഫീസും ശരിവെക്കുന്നു. മാസാടിസ്ഥാനത്തില്‍ വരെ വിലയില്‍ വലിയ മാറ്റങ്ങള്‍ വരുന്നു എന്നതും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. സാധാരണയായി എല്ലാവര്‍ഷവും തണുപ്പ് കാലം തുടങ്ങുന്നതോടെ വിലയില്‍ വലിയ കുറവ് വരാറുണ്ട്. എന്നാല്‍ ഇത്തവണ വര്‍ദ്ധനവ് മാത്രമാണ് തുടരുന്നത്.

ദേശീയ തലത്തില്‍ പാര്‍പ്പിട വിലയില്‍ 2013 മുതല്‍ 71 ശതമാനത്തോളം വര്‍ദ്ധനവുണ്ടായതായി സിഎസ്ഒയും രേഖപ്പെടുത്തുന്നു. 2012 ഓടെ ഡബ്ലിനില്‍ മാത്രമായി 88.1 ശതമാനമാണ് വിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. എന്നാല്‍ വില 2007 ലുണ്ടായ വിലക്കയറ്റത്തെ അപേക്ഷിച്ച് 23 ശതമാനം വരെ ഇപ്പോള്‍ കുറവ് വന്നു എന്നാണ് സിഎസ്ഓയുടെ വാദം. സെന്‍ട്രല്‍ ബാങ്കിന്റെ മോര്‍ഗേജ് നിയമങ്ങളില്‍ ശക്തമാക്കുന്നത് ഭവനവിലകുറച്ചേക്കാമെന്നതാണ് ഇനിയുള്ള പ്രതീക്ഷ.

Scroll To Top