Tuesday September 25, 2018
Latest Updates

ഭവനപ്രതിസന്ധി ; ദേശീയ അടിയന്തരാവസ്ഥ അനിവാര്യമെന്ന് ഫാ. മക് വെറി സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്നും ആവശ്യം

ഭവനപ്രതിസന്ധി ; ദേശീയ അടിയന്തരാവസ്ഥ അനിവാര്യമെന്ന് ഫാ. മക് വെറി സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്നും ആവശ്യം

ഡബ്ലിന്‍ :ഭവനരഹിതരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരു പ്രതിസന്ധി എന്നതിന് അപ്പുറത്തേക്ക് വളര്‍ന്നു കഴിഞ്ഞെന്നും ഈ വിഷയത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഫാ. പീറ്റര്‍ മക് വെറി പ്രധാനമന്ത്രി ലിയോ വരദ്കറോട് ആവശ്യപ്പെട്ടു.കനത്ത ശൈത്യം താങ്ങാനാകാതെ ആളുകള്‍ മരിച്ചുവീഴുന്നത് ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.മൂന്നുമാസത്തിനുള്ളില്‍ 12 പേരുടെ ജീവനാണ് തെരുവില്‍ പൊലിഞ്ഞത്.മുപ്പതുകാരനായ ലിത്വാനിയക്കാരനും സൗത്ത് ഡബ്ലിന്‍ സ്വദേശിയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.

എന്നാല്‍ 30കാരന്‍ മരിച്ചത് മയക്കുമരുന്നു അമിതമായി ഉപയോഗിച്ചതിനാലാണ് മരിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.എന്നാല്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്നു ഫാ. മക് വെറി പറഞ്ഞു.വീടുകള്‍ കിട്ടാനില്ല,വാടക റോക്കറ്റുപോലെ കുതിച്ചുയരുന്നു. ബ്രക്സിറ്റോടെ നിരവധി ആളുകളും ജോലിക്കാരും ഇങ്ങോട്ടെക്ക് എത്തുന്നതോടെ സ്ഥിതി എന്താകുമെന്നു പറയാനാവില്ല. ഫാ. പറഞ്ഞു.

ഡബ്ലിനിലെ ട്രിനിറ്റി കോളേജില്‍ നടന്ന അയര്‍ലണ്ടിലെ ഭവനവകുപ്പ്, ഫിലോസഫി, പോളിസി ആന്‍ഡ് റിസള്‍ട്ട് എന്നിവയെക്കുറിച്ച് സിമ്പോസിയത്തില്‍ പ്രസംഗിക്കുകയായിരുന്നു ഫാ മക് വെറി. 2015 ജനുവരിക്കുശേഷം അടിയന്തിര താമസ സൗകര്യങ്ങളിലെത്തുന്നവരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.2016മുതല്‍ ഓരോ മാസവും ഇത്തരക്കാരുടെ എണ്ണം ഇരട്ടിയാവുകയാണ്.2016 ജൂലൈയെ അപേക്ഷിച്ച് ഈ വര്‍ഷംഒക്ടോബില്‍ മാത്രം 2000പേരാണ് ഭവരഹിതരുടെ പട്ടികയിലെത്തിയത്.850 കുട്ടികളും തെരുവിലെത്തി.

അയര്‍ലണ്ടിനെ പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് പെട്ടെന്നൊന്നും സാധിക്കുകയില്ലെന്ന സത്യം അംഗീകരിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ മടിക്കരുത്. ഹൗസിംഗ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്.ബന്ധപ്പെട്ട എല്ലാ പാര്‍ട്ടികളേയും ഒരു മേശയ്ക്കു ചുറ്റും വിളിച്ചിരുത്തി ഭവനപ്രശ്നം പരിഹരിക്കുന്നതിനു ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത് ഫാ.മാക് വെറി പറഞ്ഞു.

അയര്‍ലണ്ടിന്റെ ഭവനിര്‍മ്മാണ രംഗം താളം തെറ്റിയിട്ട് വര്‍ഷങ്ങളായി.അനാവശ്യമായി സ്വകാര്യമേഖലയെ ആശ്രയിക്കുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് ട്രിനിറ്റി കോളജ് എക്കണോമിക്സ് പ്രൊഫസര്‍ പി.ജെ. ഡ്രുഡി പറഞ്ഞു.2005ല്‍ വീടുകള്‍ ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ 75,400 വീടുകളാണ് അവര്‍ നിര്‍മ്മിച്ചത്.

‘കഴിഞ്ഞ വര്‍ഷം ആവശ്യമായിരുന്ന 30,000 മുതല്‍ 35,000 വീടുകളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് നിര്‍മ്മിച്ചത് . 2016ല്‍ 14,400 പുതിയ വീടുകള്‍ പൂര്‍ത്തിയാക്കിയെന്നാണ് ഔദ്യോഗിക കണക്ക് .എന്നാല്‍ ഊതിവീര്‍പ്പിച്ചതാണെന്നു ആക്ഷേപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.സ്വകാര്യ നിര്‍മ്മിതാക്കള്‍,സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ഭവനങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുകയാണ്.

‘ഭൂരിഭാഗം ഡെവലപ്പര്‍മാരും വീടുകളെ ‘ചരക്കുകള്‍’ ആയാണ് കാണുന്നത്.വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നു. പുതിയ വീടിന്റെയും അപ്പാര്‍ട്ടുമെന്റുകളുടെയും വില ഇന്നു 2007ലേതിനെക്കാള്‍ ഉയര്‍ന്നു.കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഡബ്ലിനിലെ ഭവനവില 87 ശതമാനമാണ് വര്‍ധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Scroll To Top