Monday October 22, 2018
Latest Updates

ഭവനപ്രതിസന്ധിയ്ക്ക് പരിഹാരം തേടി ദേശീയ പ്രതിഷേധ പരിപാടിയ്ക്ക് ഇന്ന് തുടക്കമാവും, ഡബ്ലിനിലെ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കും 

ഭവനപ്രതിസന്ധിയ്ക്ക് പരിഹാരം തേടി ദേശീയ പ്രതിഷേധ പരിപാടിയ്ക്ക് ഇന്ന് തുടക്കമാവും, ഡബ്ലിനിലെ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കും 

ഡബ്ലിന്‍ :ഭവനപ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രതിഷേധമാര്‍ച്ച് ഇന്ന് ഏപ്രില്‍ ഏഴിന് ഡബ്ലിനില്‍ നടത്തപ്പെടും.ദേശീയ തലത്തില്‍ രൂപംകൊണ്ട ഭവന പ്രതിസന്ധി അനുഭവപ്പെട്ടുന്നവരുടെയും ,ഭവനരഹിതരുടെയും കൂട്ടായ്മകളും ചേര്‍ന്നാണ് പ്രതിഷേധം ഒരുക്കുന്നത്.

ഡബ്ലിനിലെ ഗാര്‍ഡന്‍ ഓഫ് റിമമ്പറന്‍സില്‍ നിന്നും ഉച്ചയ്ക്ക് ഒരു മണിയ്ക്ക് റാലി ആരംഭിക്കും.

വാടകയ്ക്ക് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളെ അണിനിരത്തുന്ന വന്‍ പ്രതിഷേധ മുന്നറിയിപ്പാണ് ഉദ്ദേശിക്കുന്നത്.അയര്‍ലണ്ടിന്റെ ചരിത്രത്തിലുള്ള ഒരു പുതിയ മുന്നേറ്റമാവും ഇതെന്ന് കരുതപ്പെടുന്നു.വാട്ടര്‍ ചാര്‍ജ് വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കി സര്‍ക്കാരിനെ മുട്ടുകുത്തിച്ച ഫാ.പീറ്റര്‍ മക് വെറിയാണ് ഭവന പ്രതിസന്ധിയ്ക്ക് എതിരെയുള്ള സമരത്തിനും നേതൃത്വം നല്‍കുന്നത്.

നാഷണല്‍ ഹോംലെസ് ആന്റ് ഹൗസിംഗ് നേതൃത്വം നല്‍കുന്ന പ്രക്ഷോഭത്തിന് ഫോക്കസ് അയര്‍ലന്റ്, പീറ്റര്‍ മക്വേരി ട്രസ്റ്റ്, മര്‍ച്ചന്റ്‌സ് ക്വേ ഓഫ് അയര്‍ലണ്ട്, കൂടാതെ അനേകം ആക്ടിവിസ്റ്റുകളും, ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പാര്‍ട്ടികളുമടക്കം നാനാതുറകളിലുള്ള വിവിധ സംഘടനകള്‍ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭവനപ്രതിസന്ധി ‘ഔട്ട് ഓഫ് കണ്‍ട്രോള്‍’ ആയിരിക്കുകയാണെന്ന് പ്രക്ഷോഭം പ്രഖ്യാപിക്കുന്നതിനായി ഡബ്ലിനിലെ മന്‍ഷന്‍ ഹൗസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഫാ.പീറ്റര്‍ മക് വെറി പറഞ്ഞു.

കൂടുതല്‍ സോഷ്യല്‍ ഹൗസിംഗുകളുടെ നിര്‍മ്മാണമാണ് പ്രതിസന്ധിക്ക് പരിഹാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റിബില്‍ഡിംഗ് അയര്‍ലണ്ട് എന്ന അയര്‍ലണ്ടിന്റെ തന്ത്രത്തോടെ വീട്ടില്ലാത്തവരുടെ സ്ഥിതി കൂടുതല്‍ ദുരിതമയമാകുമെന്ന് ഫാ. മക് വെറി ചൂണ്ടിക്കാട്ടി. ഭവനവകുപ്പ് മന്ത്രി ഓവന്‍ മര്‍ഫിയെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഭവനപ്രശ്‌നം പരിഹരിക്കുന്നതിന് സമഗ്രമായ പ്ലാനാണ് ആസൂത്രണം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 15 മാസത്തിനുള്ളില്‍ അതിനു കഴിഞ്ഞില്ലെങ്കില്‍ ആ സ്ഥാനത്തു നിന്നും മന്ത്രി പുറത്താക്കപ്പെടും,’ മക് വെറി പറഞ്ഞു.

ബദല്‍ പദ്ധതി ആവീഷ്‌കരിക്കുന്നതുവരെ എല്ലാ ഒഴിപ്പിക്കലുകളും നിര്‍ത്തലാക്കാനുള്ള നിയമം ഉടനടി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇതിന് താഴെയും വലിയ പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 47,000 മോര്‍ട്ട്‌ഗേജുകള്‍ ഇപ്പോള്‍ രണ്ട് വര്‍ഷം കുടിശ്ശികയായി കിടക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

വാട്ടര്‍ ചാര്‍ജ് പിന്‍വലിപ്പിച്ച ജനകീയ സമരമെന്നതുപോലെ ഭവനമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള വലിയ്യ് യത്‌നമാണ് ഡബ്ലിനില്‍ ഉയരുന്നത്.ഡബ്ലിന്‍ നഗരത്തില്‍ താമസിക്കുന്ന മൂവായിരത്തോളം മലയാളി കുടുംബങ്ങള്‍ക്കും ജീവിത ചിലവിന്റെ അമ്പത് ശതമാനത്തോളം വാടകയിനത്തിലാണ് ചിലവഴിക്കപ്പെടുന്നത് എന്നതിനാല്‍ ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കേണ്ടത് അവരുടെ ഉത്തരവാദിത്വമായി മാറിയിട്ടുണ്ടെങ്കിലും ഒരു മലയാളി സംഘടനയും സമരത്തിന് എത്തുന്നതായി അറിവായിട്ടില്ല..

ഐറിഷ് മലയാളി ന്യൂസ്

Scroll To Top