Sunday October 21, 2018
Latest Updates

ഭര്‍ത്താവിന്റെ ആക്രമണം ഭയന്ന് അയര്‍ലണ്ട് വിട്ട് ഓടിപ്പോയ സ്ത്രീ കോടതിയില്‍,ഭാര്യയും മക്കളുമുള്ള വീട്ടില്‍ കയറിപോവരുതെന്ന് കോടതി

ഭര്‍ത്താവിന്റെ ആക്രമണം ഭയന്ന് അയര്‍ലണ്ട് വിട്ട് ഓടിപ്പോയ സ്ത്രീ കോടതിയില്‍,ഭാര്യയും മക്കളുമുള്ള വീട്ടില്‍ കയറിപോവരുതെന്ന് കോടതി

ഡബ്ലിന്‍:ഭര്‍ത്താവ് ആക്രമിച്ചതിനെ തുടര്‍ന്ന് തനിക്ക് അയര്‍ലണ്ട് വിട്ട് ഓടിപ്പോകേണ്ടി വന്നുവെന്ന പരാതിയുമായി സ്ത്രീ കോടതിയില്‍. തന്നോടും തങ്ങളുടെ രണ്ട് കുട്ടികളില്‍ ഒരാളോടും തന്റെ ഭര്‍ത്താവ് അക്രമോത്സുകമായാണ് പെരുമാറുന്നതെന്ന് ഭാര്യ ഡബ്ളിന്‍ ജില്ലാ കുടുംബ കോടതിയെ അറിയിച്ചു.

ഭര്‍ത്താവിന്റെ അക്രമത്തെ തുടര്‍ന്ന് ഈ വര്‍ഷമാദ്യം രാജ്യം വിട്ട് പോവേണ്ടി വന്നെന്നും തിരിച്ചു വന്നപ്പോള്‍ വീട്ടില്‍ കയറാനാവാതെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ കഴിയേണ്ടി വന്നുവെന്നും സ്ത്രീ കോടതിയോട് പറഞ്ഞു. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ തിരികെ എത്തിയത്.

ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചതായി രോഗാവസ്ഥയിലുള്ള മകന്‍ അവന്റെ ടീച്ചറോട് പറഞ്ഞതോടെയാണ് ഭര്‍ത്താവ് ബഹളം തുടങ്ങിയയതെന്ന് സ്ത്രീ കോടതിയെ രേഖാമൂലം അറിയിച്ചു. ടീച്ചര്‍ ഇയാളെ വിളിച്ചുവരുത്തി സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പില്‍ അറിയിക്കുമെന്ന് അറിയിച്ചതോടെ പീഡനം ഇരട്ടിയാകുകയാണ് ഉണ്ടായത്.

”ഗാര്‍ഡയെ അറിയിച്ചാല്‍ കൂടുതല്‍ അക്രമം ഉണ്ടാകുമെന്ന് ഭയന്നാണ് രാജ്യം വിട്ടത്”. ഭര്‍ത്താവ് കുട്ടികളുടെ പാസ്പോര്‍ട്ട് പിടിച്ചുവെച്ചതിനാല്‍ അവരെ കൊണ്ടുപോവാന്‍ കഴിഞ്ഞില്ല എന്നും അവര്‍ പറഞ്ഞു. അയര്‍ലണ്ടില്‍ തിരിച്ചെത്തിയ ഇവര്‍ ഇപ്പോഴും അഭയകേന്ദ്രത്തിലാണ് കഴിയുന്നത്. ”വീട്ടില്‍ പോകാന്‍ എനിക്ക് ഭയമാണ്, എനിക്ക് അയാളെ പേടിയാണ്” അവര്‍ പറയുന്നു.

ജഡ്ജി ജെറാര്‍ഡ് ഫര്‍ലോങ് സ്ത്രീക്ക് സുരക്ഷ അനുവദിച്ചു.

തന്നോടും തന്റെ അഞ്ച് കുട്ടികളോടും ഭര്‍ത്താവ് അങ്ങേയറ്റം അക്രമോത്സുകനായാണ് പെരുമാറുന്നതെന്ന് സ്ത്രീ കോടതിയെ ബോധിപ്പിച്ചു. ഭര്‍ത്താവ് തന്നയെും കുട്ടികളെയും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും,പല തവണ വീട്ടില്‍ പൂട്ടിയിട്ടുവെന്നും സ്ത്രീ കോടതിയെ അറിയിച്ചു. പരാതി ഗൗരവമുള്ളതാണെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു,. ഭര്‍ത്താവിനെ വീട്ടില്‍ നിന്ന് വിലക്കുകയും ചെയ്തു. അടുത്തയാഴ്ച ഭര്‍ത്താവിനോട് ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top