Sunday October 21, 2018
Latest Updates

ഭയാശങ്കയോടെ പെരിയാറിന്റെ തീരം, മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും വെളളം കുറയുന്നില്ല,കുട്ടനാട്ടിലും വീണ്ടും പ്രളയമെത്തി,മരണം 25 

ഭയാശങ്കയോടെ പെരിയാറിന്റെ തീരം, മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും വെളളം കുറയുന്നില്ല,കുട്ടനാട്ടിലും വീണ്ടും പ്രളയമെത്തി,മരണം 25 

കൊച്ചി :അതിശക്തമായ പേമാരി അടുത്ത 48 മണിക്കൂര്‍ കൂടി പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് എത്തിയതോടെ കേരളം കനത്ത ഭീതിയിലേയ്ക്ക്.എല്ലായിടത്തും ഇപ്പോള്‍ തന്നെയുള്ള പ്രളയദുരിതം വരും മണിക്കൂറില്‍ ആശങ്കാ ജനകമായ അവസ്ഥയിലേയ്ക്ക് വഴിമാറുമെന്ന സൂചനകളാണ് അധികൃതരും നല്‍കുന്നത്.

ഇടുക്കി ചെറുതോണി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടി വരുമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗം വിലയിരുത്തി.മൂന്നു ഷട്ടറുകള്‍ തുറന്നിട്ടും വെള്ളം ഇടുക്കിയില്‍ കുറയുന്നില്ല, നിലവിലുള്ളതിനേക്കാളം മൂന്നിരട്ടിയിലധികം വെള്ളം തുറന്നു വിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും വെള്ളം ഉയരും.
ജാഗ്രതാ നിര്‍ദ്ദേശം മൈക്ക് അനൗണ്‍സ്മെന്റിലൂടെ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. സൈന്യത്തിന്റെയും എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്.

ഇടുക്കി ഡാമിലെ ജലനിരപ്പ് 2401 അടിയായി വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാവിലെ 11.30 മണി മുതല്‍ 300 ക്യു മക് സ് ജലം പുറത്തു വിടുന്നതാണ്. ആയതിനാല്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്ന് ജില്ലാ കളക്ടകര്‍ അറിയിച്ചു. നിലവില്‍ ഉയര്‍ത്തിയിരിക്കുന്ന മൂന്നു ഷട്ടറുകളും കൂടുതലായി ഉയര്‍ത്താനാണ് നിലവിലെ ധാരണ.
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിന് പിന്നാലെ ഇടുക്കിയിലേക്കുള്ള വിനോദ സഞ്ചാരം നിരോധിച്ചു. ഇടുക്കിയിലേക്ക് വരുന്നത് ആളുകള്‍ ഒഴിവാക്കണമെന്നും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തടസ്സങ്ങള്‍ ഉണ്ടാക്കാതെ എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ഇടുക്കിയെ കേരളത്തിന്റെ മറ്റ് മേഖലകളുമായി ബന്ധിപ്പിക്കുന്നത് ചെറുതോണി പാലമാണ്. ഈ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. വലിയ വാഹനങ്ങള്‍ ഇടുക്കിയിലേക്ക് വരരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ പറയുന്നു.

പത്തനംതിട്ട ജില്ലയിലെ ഡാമുകള്‍ തുറന്നതോടെ കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീതിയില്‍. ഇതേ തുടര്‍ന്ന് കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ ,കുട്ടനാട് താലൂക്കുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടറാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അപ്പര്‍ കുട്ടനാട് മേഖലയില്‍ ജലനിരപ്പ് ഉയരുന്നതാണ് കുട്ടനാട്ടിനെ ഭീതിയിലാഴ്ത്തിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ കക്കി, ആനത്തോട് അണക്കെട്ടുകളാണ് തുറന്നത്. ഇതോടെ അച്ചന്‍കോവില്‍, മണിമലയാര്‍, മീനച്ചില്‍, പമ്പ തുടങ്ങിയ നദികളിലെ ജലനിരപ്പ് ഉയര്‍ന്നതാണ് കുട്ടനാട്ടില്‍ വീണ്ടും വെള്ളപ്പൊക്കത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുന്നത്.

Scroll To Top