Thursday April 27, 2017
Latest Updates

ഭഗവദ്ഗീത ഇന്ത്യയുടെ ദേശീയ ഗ്രന്ഥമാക്കണമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്

ഭഗവദ്ഗീത ഇന്ത്യയുടെ ദേശീയ ഗ്രന്ഥമാക്കണമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഭഗവദ്ഗീത ഇന്ത്യയുടെ ദേശീയ ഗ്രന്ഥമാക്കണമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ഇതിനായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും നടപടിക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും സുഷമ സ്വരാജ് പറഞ്ഞു. ചെങ്കോട്ടയില്‍ ഗീതാ പ്രേരണ മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സുഷമാ സ്വരാജ്.

ഭഗവദ്ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍ ഇതേ ചടങ്ങില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സുഷമ സ്വരാജ് ഇതിനെ പിന്തുണച്ച് രംഗത്ത് വന്നത്. ഗീത വായിച്ചതുകൊണ്ടാണ് തനിക്ക് ജീവിതത്തിലെ നിരവധി പ്രശ്‌നങ്ങള്‍ തരണംചെയ്യാന്‍ സാധിച്ചതെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഭഗവദ്ഗീതയില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരമുണ്ട്. ഗീത വായിച്ചാല്‍ എല്ലാ വിശാദങ്ങളും മാറുമെന്നും സുഷമാ സ്വരാജ് പറഞ്ഞു.

അതേസമയം ഹൈന്ദവ ഗ്രന്ഥമായ ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കുന്നത്തിനെതിരെ തൃണമുല്‍ കോണ്‍ഗ്രസ് രംഗത്ത് വന്നു. മതേതര രാജ്യമായ ഇന്ത്യയില്‍ ഏതെങ്കിലും മതത്തിന്റെ പുസ്തകം ദേശീയഗ്രന്ഥമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് തൃണമുല്‍ പറഞ്ഞു. ഭരണഘടനയാണ് ഇന്ത്യയുടെ ദേശീയ ഗ്രന്ധമെന്നും തൃണമുല്‍ പറഞ്ഞു.

Scroll To Top