Thursday September 21, 2017
Latest Updates

ഭക്ഷണം കാന്‍സറിന് കാരണമാകുന്നില്ലെന്ന് അയര്‍ലണ്ടിലെ ശാസ്ത്രജ്ഞന്‍ 

ഭക്ഷണം കാന്‍സറിന് കാരണമാകുന്നില്ലെന്ന് അയര്‍ലണ്ടിലെ ശാസ്ത്രജ്ഞന്‍ 

ഡബ്ലിന്‍ :ഭക്ഷണവും കാന്‍സറും തമ്മില്‍ ബന്ധമില്ലെന്ന് പുതിയ പഠനം.ചില പ്രത്യേകയിനം ഭക്ഷണങ്ങള്‍ കാന്‍സറിന് വഴി തെളിക്കും എന്ന പഠനങ്ങള്‍ ശരിയല്ലെന്ന് ഡബ്ലിനിലെ ശാസ്ത്രജ്ഞന്‍.പാരമ്പരാഗതമായുള്ള അത്തരം നിലപാടില്‍ കഴമ്പില്ലെന്ന് വക്തമാക്കിയ ഐറിഷ് ഫുഡ് സേഫ്ടി അതോറിറ്റി ചെയര്‍മാന്‍ കൂടിയായ പ്രൊഫ.മൈക്ക് ഗിബ്നി (യുസിഡി)ചില ഭക്ഷണങ്ങള്‍ കാന്‍സര്‍ തടയുമെന്നതിനും യാതോരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും അവകാശപ്പെട്ടു.

പാരമ്പര്യ ഘടകങ്ങളും നിര്‍ഭാഗ്യവുമാണ് മഹാഭൂരിപക്ഷം കാന്‍സറിനും കാരണമാകുന്നത്.പ്രത്യേക ഭക്ഷണമാണ് കാന്‍സറിലെത്തിക്കുന്നത് എന്നതിന് ചെറിയ തെളിവുപോലുമില്ല-രാജ്യത്തെ പ്രമുഖ ഫുഡ് -ഹെല്‍ത്ത് ശാസ്ത്രജ്ഞന്‍ കൂടിയായ പ്രൊഫസര്‍ പറയുന്നു.നിക്ഷിപ്ത താല്‍പര്യവും അയര്‍ലണ്ടിലും അമേരിക്കയിലുമുള്ള തല്‍പ്പരകക്ഷികളുമാണ് ഈ പ്രചാരണത്തിനു പിന്നില്‍.

ഐറീഷ് കാന്‍സര്‍ സൊസൈറ്റി സംഘടിപ്പിച്ച ഡയറ്റ് ആന്റ് കാന്‍സര്‍ ; വസ്തുതയും മിഥ്യയും എന്ന വിഷയത്തില്‍ സംഭാഷണം നടത്തവെയാണ് ഫുഡ് സേഫ്ടി അതോറിറ്റി ചെയര്‍മാന്‍ ഭക്ഷണവും കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാലാകാലങ്ങളായുള്ള വിശ്വാസത്തെ തള്ളിക്കളഞ്ഞത്.ഇത് തെളിയിക്കുന്നതിനായി അമേരിക്കയില്‍ റോബര്‍ട്ട് ഒ യംഗിന്റെ ആല്‍ക്കലൈന്‍ ഡയറ്റിനെക്കുറിച്ച് പ്രൊഫസര്‍ വിശദീകരിച്ചു.ലൈസന്‍ലില്ലാതെ മരുന്നു നല്‍കിയതിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കുന്നയാളാണ് യംഗ്.കാന്‍സറിന്റെ അവസാന ഘട്ടത്തില്‍ ബേക്കിംഗ് സോഡ ഉപയോഗിച്ചുള്ള ചികില്‍സയായിരുന്നു ഇദ്ദേഹം നടത്തിയത്.

ഓര്‍ഗാനിക് ഫുഡുമായോ ജിഎം ഫുഡുമായോ കീടനാശിനികലര്‍ന്ന ഭക്ഷണവുമായോ കാന്‍സറിനെ ബന്ധപ്പെടുത്തുന്നതിന് അടിസ്ഥാനമില്ലെന്നു പ്രൊഫസര്‍ പറയുന്നു.ഓര്‍ഗാനിക് ലോബികളും മറ്റുമാണ് ഇത്തരം പ്രചാരണത്തിനു പിന്നില്‍.

ശരിയായ ഭാരം നിലനിര്‍ത്തുക എന്നതാണ് കാന്‍സറിനെ ചെറുക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം.എപ്പോഴും സജീവമായിരിക്കുക, കൂടാതെ ധാരാളം പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രയിന്‍ ഭക്ഷണങ്ങളും കഴിക്കുക.ഉപ്പിട്ടുണക്കിയ ഇറച്ചികളും ആല്‍ക്കഹോളും നിയന്ത്രിക്കുക,ഉയര്‍ന്ന കൊഴുപ്പുള്ളവ ഒഴിവാക്കുക എന്നിവയും പ്രൊഫസര്‍ നിര്‍ദേശിക്കുന്നു.

കുറഞ്ഞ കാര്‍ബോ ഹൈഡ്രേറ്റ് കാന്‍സറിന്റെ വളര്‍ച്ചയെ കുറയ്ക്കുമെന്ന വാദവും ശരിയല്ലെന്ന് അദ്ദേഹം പറയുന്നു.ഒരിക്കലും ട്യൂമറിന്റെ വളര്‍ച്ചയെ ഷുഗര്‍ സ്വാധീനിക്കുന്നില്ല.കാന്‍സറിനെ മരണമായാണ് ആളുകള്‍ കാണുന്നത്. അത്തരമൊരു വിശ്വാസം ആളുകളില്‍ കടന്നുകൂടിയിരിക്കുന്നു . അതിലാണ് മാറ്റമുണ്ടാകേണ്ടതെന്നും പ്രൊഫസര്‍ ചൂണ്ടിക്കാട്ടി.

Scroll To Top